Cricket

'മികച്ച ഫിനിഷറൊക്കെ തന്നെ, പക്ഷേ ധോണിയെ ചെന്നൈ നേരത്തെ ഇറക്കണം'; നിർദേശവുമായി ഡി വില്ലിയേഴ്‌സ്‌

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ചെന്നൈ സൂപ്പര്‍ താരം എം എസ് ധോണിയെ നേരത്തെ ബാറ്റിങ്ങിനിറക്കണമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡി വില്ലിയേഴ്‌സ്. മികച്ച ഫിനിഷറായ ധോണി ചെന്നൈയുടെ അവസാന ഓവറുകളില്‍ ക്രീസിലെത്തി ആരാധകരെ ആവേശത്തിലാഴ്ത്താറുണ്ട്. ശേഷിക്കുന്നത് ഒരു പന്താണെങ്കിലും ഒരു ഓവറാണെങ്കിലും ധോണി ബാറ്റിങ്ങിനിറങ്ങാനാണ് ആരാധകര്‍ കാത്തിരിക്കുന്നതും.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 16 പന്തില്‍ 37 റണ്‍സ്, മുംബൈയ്‌ക്കെതിരെ വെറും നാല് പന്തില്‍ 20 റണ്‍സ്, ലഖ്‌നൗവിനെതിരെ ആദ്യ മത്സരത്തില്‍ ഒന്‍പത് പന്തില്‍ 28 റണ്‍സ്, രണ്ടാമത്തെ മത്സരത്തില്‍ ഒരു പന്തില്‍ ബൗണ്ടറി എന്നിങ്ങനെയാണ് സീസണില്‍ ചെന്നൈയുടെ മുന്‍ നായകന്‍റെ ബാറ്റിങ് പ്രകടനം. എല്ലാ മത്സരങ്ങളിലും നോട്ട് ഔട്ടും. ഇപ്പോഴും പ്രായത്തെ വെല്ലുന്ന പ്രകടനം പുറത്തെടുക്കുന്ന ധോണിക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കണമെന്ന് നിര്‍ദേശങ്ങള്‍ ഉയരുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ചെന്നൈയ്ക്ക് നിർദേശവുമായി മുന്‍ ആര്‍സിബി താരം കൂടിയായ എബി ഡി വില്ലിയേഴ്‌സ് രംഗത്തെത്തിയത്.

'ധോണി ഇപ്പോള്‍ അധികം ക്രിക്കറ്റ് കളിക്കാറില്ലെന്ന് എനിക്ക് മനസ്സിലാകും. അദ്ദേഹം വരുന്നു, ഐപിഎല്ലിന് വേണ്ടി മാത്രം ഒരുങ്ങുന്നു, അത് മാത്രം കളിക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം മികച്ച ഫോമിലല്ലെന്ന് കരുതിയാവാം അവസാന ഓര്‍ഡറുകളില്‍ ബാറ്റുചെയ്യുന്നത്. ഒരുപക്ഷേ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കട്ടെയെന്ന് കരുതിയുമാവാം', ഡി വില്ലിയേഴ്‌സ് പറയുന്നു.

'ധോണിയെ മൂന്നാം നമ്പറിലൊന്നും ഇറക്കണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അഞ്ചാമതോ ആറാമതോ ആയി ഇറക്കാം. ബാറ്റ് ചെയ്യാന്‍ കുറച്ചധികം കൂടി അവസരങ്ങള്‍ നല്‍കിയാല്‍ അദ്ദേഹത്തിന് മികച്ച സംഭാവനകള്‍ നല്‍കാനാവും. 42-ാം വയസ്സിലും ധോണി അപകടകാരിയായ ബാറ്റര്‍ തന്നെയാണ്. വര്‍ഷങ്ങളായി ചെന്നൈയ്ക്ക് വേണ്ടി അയാള്‍ അത്ഭുതങ്ങള്‍ കാണിക്കുന്നു. ധോണി ടോപ്പ് ഓര്‍ഡറില്‍ ബാറ്റുചെയ്യുന്നത് കാണാന്‍ എല്ലാവരും ഇഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നു', ഡി വില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT