Cricket

ഈ ബാറ്റിംഗ് പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല; തോൽവിയിൽ ഹാർദ്ദിക്ക് പാണ്ഡ്യ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഒമ്പത് വിക്കറ്റിന്റെ കടുത്ത തോൽവിയാണ് മുംബൈ നേരിട്ടത്. പിന്നാലെ തോൽവിയിൽ പ്രതികരണവുമായി മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യ രം​ഗത്തെത്തി. മുംബൈ ഇന്ത്യൻസ് ഇത്ര ഭേദപ്പെട്ട സ്കോറിൽ എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹാർദ്ദിക്ക് പറഞ്ഞു.

തുടക്കത്തിലെ വിക്കറ്റ് നഷ്ടമായത് മുംബൈയെ പ്രതിസന്ധിയിലാക്കി. തിലക് വർമ്മയും നെഹാല്‍ വധേരയും നന്നായി ബാറ്റ് ചെയ്തു. ഒരു ഘട്ടത്തിൽ 180 റൺസ് പോലും പ്രതീക്ഷിച്ചിരുന്നില്ല. 10-15 റൺസ് കുറവാണെന്ന് അറിഞ്ഞിരുന്നു. ബൗളിം​ഗിൽ പവർപ്ലേയിൽ തന്നെ കാര്യങ്ങൾ കൈവിട്ടുപോയി. ഫീൽഡിം​ഗ് പ്രകടനം മോശമായിരുന്നു. ഒടുവിൽ പരാജയപ്പെടുക മാത്രമാണ് ചെയ്യാനുണ്ടായിരുന്നതെന്നും ഹാർദ്ദിക്ക് പ്രതികരിച്ചു.

ഒരു താരത്തോടും താൻ വ്യക്തിപരമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല. എല്ലാവരും മികച്ച കളിക്കാരാണ്. ഓരോത്തർക്കും അവരുടെ റോളുകൾ അറിയാം. തെറ്റുകളിൽ നിന്ന് താരങ്ങൾ പഠിക്കട്ടെ. അടുത്ത മത്സരത്തിൽ മികച്ച പ്രകടനം ആവശ്യമാണ്.. അതിനായി എല്ലാ താരങ്ങളും അവരവരുടെ തെറ്റുകൾ‌ മനസിലാക്കണമെന്നും ഹാർദ്ദിക്ക് വ്യക്തമാക്കി.

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഇബ്രാഹിം റെയ്സി: അയത്തൊള്ള ഖൊമേ​നി​യുടെ വി​ശ്വ​സ്തൻ; ഇസ്രയേലിൻ്റെയും അമേരിക്കയുടെയും കണ്ണിലെ കരട്

ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കുറ്റപ്പെടുത്തലും, സൈബർ ആക്രമണവും; നാലാം നിലയിൽനിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി

LIVE BLOG:അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി;രാഹുൽ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ ജനവിധി തേടുന്നു

SCROLL FOR NEXT