Cricket

വീണ്ടും തലയുടെ വിളയാട്ടം; ലഖ്‌നൗവിന് മുന്നില്‍ 177 റണ്‍സ് വിജയലക്ഷ്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മുന്നില്‍ 177 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. രവീന്ദ്ര ജഡേജയുടെ അര്‍ദ്ധ സെഞ്ച്വറിയും (57*) സൂപ്പര്‍ താരം എം എസ് ധോണിയുടെ (9 പന്തില്‍ 28*) തകര്‍പ്പന്‍ ഫിനിഷുമാണ് ചെന്നൈയ്ക്ക് കരുത്തായത്.

ഒരു ഘട്ടത്തില്‍ 150 റണ്‍സ് പോലും കടക്കില്ലെന്ന് തോന്നിപ്പിച്ച ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത് സൂപ്പര്‍ താരം ധോണിയുടെ ഇന്നിങ്‌സാണ്. ഏഴാം വിക്കറ്റില്‍ ജഡേജയെ കാഴ്ചക്കാരനാക്കി ധോണി തകര്‍ത്തടിച്ചപ്പോള്‍ ചെന്നൈ 13 പന്തില്‍ നിന്ന് 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ വെറും നാല് റണ്‍സ് ഉള്ളപ്പോള്‍ ഓപ്പണര്‍ രച്ചിന്‍ രവീന്ദ്രയെ ചെന്നൈയ്ക്ക് നഷ്ടമായി. നരിട്ട ആദ്യ പന്തില്‍ തന്നെ താരത്തെ മൊഹ്സിന്‍ ഖാന്‍ ബൗള്‍ഡാക്കുകയായിരുന്നു. വണ്‍ ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് അധിക നേരം ക്രീസിലുറച്ചുനില്‍ക്കാനായില്ല. 13 പന്തില്‍ 17 റണ്‍സെടുത്ത ചെന്നൈ നായകനെ യഷ് താക്കൂര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. ടീം സ്‌കോര്‍ 33 റണ്‍സിലെത്തിച്ചാണ് ക്യാപ്റ്റന്‍ മടങ്ങിയത്.

ഓപ്പണര്‍ അജിന്‍ക്യ രഹാനെയ്ക്ക് കൂട്ടായി ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ ജഡേജ നിലയുറപ്പിച്ചപ്പോള്‍ മൂന്നാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ അജിന്‍ക്യ രഹാനെ മടങ്ങി. 24 പന്തില്‍ 36 റണ്‍സെടുത്ത താരത്തെ ക്രുണാല്‍ പാണ്ഡ്യ മടക്കി. ശിവം ദുബെയെ (3) മാര്‍കസ് സ്‌റ്റോയിനിസും ഇംപാക്ട് പ്ലേയറായി എത്തിയ സമീര്‍ റിസ്‌വിയെ (1) അധികനേരം ക്രീസില്‍ നില്‍ക്കാതെ ക്രുണാല്‍ പാണ്ഡ്യയും പറഞ്ഞയച്ചു.

അഞ്ചാം വിക്കറ്റായി റിസ്‌വി മടങ്ങിയപ്പോള്‍ സ്‌കോര്‍ 90 മാത്രമായിരുന്നു. പിന്നീടെത്തിയ മൊയീന്‍ അലിയെ കൂട്ടുപിടിച്ച് ജഡേജ സ്‌കോര്‍ 100 കടത്തി. ഇതിനിടെ ജഡേജ അര്‍ദ്ധ സെഞ്ച്വറി തികച്ചു. 34 പന്തിലാണ് ജഡേജ 52 റണ്‍സെടുത്തത്. 18-ാം ഓവറില്‍ മൊയീന്‍ അലിയും (30) മടങ്ങി. പിന്നീട് കളത്തിലിറങ്ങിയ ധോണി ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു.

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

SCROLL FOR NEXT