Cricket

താങ്കൾക്ക് വേദനിക്കുന്നുണ്ട്, അവിടെ നിൽക്കൂ; ബട്ലറോട് ഷാരൂഖ് ഖാന്റെ അഭ്യർത്ഥന

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-രാജസ്ഥാൻ റോയൽസ് പോരാട്ടം ആവേശമുയർത്തിയിരുന്നു. മത്സരത്തിലെ ഹീറോ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെ ഉണ്ടാകു. അത് രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ലറാണ്. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ ക്രീസിൽ പിടിച്ചുനിന്നാണ് ബട്ലർ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. പിന്നാലെ ജോസ് ബട്ലറെ പ്രശംസിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാൻ രം​ഗത്തെത്തി.

ഗ്രൗണ്ടിൽ എത്തിയാണ് ഷാരൂഖ് ഖാൻ ബട്ലറെ അഭിനന്ദിച്ചത്. നീണ്ട ഇന്നിം​ഗ്സ് കളിച്ച ബട്ലർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവാമെന്ന് ഷാരൂഖ് ഖാൻ മനസിലാക്കി. താങ്കൾ അവിടെ നിൽക്കൂ, ഞാൻ അങ്ങോട്ട് വരാമെന്ന് ഷാരൂഖ് ഖാൻ ബട്ലറോട് അഭ്യർത്ഥിച്ചു. എന്നാൽ ഷാരൂഖിന്റെ അഭ്യർത്ഥന സ്നേഹപൂർവ്വം നിരസിച്ച ബട്ലർ മുന്നോട്ടു നടന്നു. ഇരുവരും തമ്മിൽ ഹസ്തദാനവും സ്നേഹപ്രകടനവും നടത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ആറിന് 224 എന്ന മികച്ച സ്കോറാണ് ഉയർത്തിയത്. സുനിൽ നരെയ്ന്റെ സെഞ്ച്വറി മികവിലാണ് കൊൽക്കത്ത വമ്പൻ ടോട്ടലിലേക്ക് എത്തിയത്. എന്നാൽ ജോസ് ബട്ലർ തിരിച്ചടിച്ചതോടെ അവസാന പന്തിൽ രാജസ്ഥാൻ ലക്ഷ്യം മറികടന്നു.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT