Cricket

'ടൈറ്റാക്കി' ക്യാപിറ്റല്‍സ്; ഗുജറാത്തിനെ വെറും 89 റണ്‍സില്‍ എറിഞ്ഞൊതുക്കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിനെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞൊതുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. സ്വന്തം തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ വെറും 89 റണ്‍സെടുത്ത് ഓള്‍ഔട്ടായി. 24 പന്തില്‍ 31 റണ്‍സെടുത്ത റാഷിദ് ഖാനാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍.

ഗുജറാത്ത് നിരയില്‍ വെറും മൂന്ന് പേര്‍ക്ക് മാത്രമാണ് ഇന്ന് രണ്ടക്കം കടക്കാനായത്. റാഷിദ് ഖാന്‍ (31), സായ് സുദര്‍ശന്‍ (12), ലാഹുല്‍ തെവാട്ടിയ (10) എന്നിവരാണ് രണ്ടക്കം കടന്നത്. വൃദ്ധിമാന്‍ സാഹ (2), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (8), ഡേവിഡ് മില്ലര്‍ (2), അഭിനവ് മനോഹര്‍ (8), ഷാരൂഖ് ഖാന്‍ (0), മോഹിത് ശര്‍മ്മ (2), നൂര്‍ അഹമ്മദ് (1), സ്‌പെന്‍സര്‍ ജോണ്‍സണ്‍ (1*) എന്നിവരെല്ലാം നിരാശപ്പെടുത്തി.

ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി. അക്‌സര്‍ പട്ടേലും ഖലീല്‍ അഹ്‌മദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തും മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് സ്റ്റംപിങ്ങും ഒരു ക്യാച്ചുമാണ് പന്ത് ഇന്ന് എടുത്തത്.

കനയ്യകുമാറിനും ആപ് കൗണ്‍സിലര്‍ക്കുമെതിരെ ആക്രമണം; പരാതി നല്‍കി

'ഇന്നലെ വന്നവർ 20 വർഷമായി പ്രവർത്തിക്കുന്ന എന്നെ ബിജെപി ഏജന്റായി മുദ്രകുത്തി'; സ്വാതി മലിവാൾ

'രാഹുല്‍ നിങ്ങളെ നിരാശപ്പെടുത്തില്ല'; ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിച്ച് സോണിയയുടെ വൈകാരിക പ്രസംഗം

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

SCROLL FOR NEXT