Cricket

എന്റെ തിരിച്ചുവരവിന് കാരണം ഗൗതം ഗംഭീർ; സുനിൽ നരെയ്ൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു ബാറ്റിം​ഗ് വിസ്ഫോടനം സൃഷ്ടിച്ചിരിക്കുകയാണ് സുനിൽ നരെയ്ൻ. 49 പന്തിൽ കരിയറിലെ ആദ്യ സെഞ്ച്വറി നരെയ്ൻ സ്വന്തമാക്കി. 56 പന്ത് നേരിട്ട് 13 ഫോറും ആറ് സിക്സും സഹിതം താരം 109 റൺസെടുത്തു. ഇതാദ്യമായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഒരു താരം ഈഡൻ ​ഗാർഡനിൽ സെഞ്ച്വറി നേടിയത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് കൊൽക്കത്തയുടെ ഓപ്പണിം​ഗ് സ്ഥാനത്തേയ്ക്ക് ​നരെയ്ൻ തിരിച്ചെത്തിയത്. പിന്നാലെ തന്റെ തിരിച്ചുവരവിന് കാരണം ​ഗൗതം ​ഗംഭീറെന്ന് വ്യക്തമാക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരം. ​​ഈ സീസണിൽ കൊൽക്കത്തയുടെ ഓപ്പണർ താനാകുമെന്ന് ​ഗംഭീർ ഉറപ്പ് നൽകിയെന്ന് നരെയ്ൻ പറഞ്ഞു.

താൻ അതൊരു തമാശ മാത്രമായി കരുതി. കാരണം ഏറെക്കാലമായി താൻ ഓപ്പണറുടെ റോളിൽ ഇറങ്ങാറില്ല. ടീമിന് മികച്ച തുടക്കം നൽകുകയെന്നത് ഒരു ഓപ്പണറുടെ ചുമതലയാണ്. പിച്ചിലെ സാഹചര്യം എന്തായാലും ഓപ്പണർ നല്ല തുടക്കം നൽകണം. ഡോട്ട് ബോളുകൾ വരുന്നത് ഒരു താരത്തെ ദുഃഖിപ്പിക്കുമെന്നും നരെയ്ൻ വ്യക്തമാക്കി.

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

മദ്യനയ അഴിമതികേസ്; കെജ്‌രിവാളിനെയും ആപ്പിനെയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; ഒഴിഞ്ഞ് മാറി ആരോഗ്യമന്ത്രി

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

SCROLL FOR NEXT