Cricket

ഇനി എല്ലാ മത്സരങ്ങളും സെമി ഫൈനൽ, ‍ഡി കെയെ പോലെ കളിക്കൂ; ആൻഡി ഫ്ലവർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ വലിയ തകർച്ചയാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നേരിടുന്നത്. പ്ലേ ഓഫ് പ്രവേശനത്തിനായി ഇനിയുള്ള എല്ലാ മത്സരങ്ങളിലും ബെംഗളൂരുവിന് വിജയം വേണം. ഇക്കാര്യം താരങ്ങളെ അറിയിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് പരിശീലകൻ ആൻഡി ഫ്ലവർ. ഇനിയുള്ള എല്ലാ മത്സരങ്ങളും സെമി ഫൈനലിന് തുല്യമായി കാണണമെന്നാണ് ആൻഡി ഫ്ലവറിന്റെ നിർദ്ദേശം.

സൺറൈസേഴ്സിനെതിരായ മത്സരം ഏറെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും ശക്തമായ പോരാട്ടം നമ്മൾ നടത്തി. അതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ ഇനിയുള്ള എല്ലാ മത്സരങ്ങളും ഏറെ ബുദ്ധിമുട്ടാണ്. ദിനേശ് കാർത്തിക്കിനെ നോക്കു. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം വേണമെന്ന് കാർത്തിക്ക് ആവശ്യപ്പെടുകയാണ്. ഡി കെ മാത്രമാണ് ഈ ടീമിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതെന്നും ഫ്ലവർ ചൂണ്ടിക്കാട്ടി.

ഏപ്രിൽ 21നാണ് റോയൽ ചലഞ്ചേഴ്സിന്റെ അടുത്ത മത്സരം. ഈഡൻ ​ഗാർഡിനിൽ നടക്കുന്ന അടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് റോയൽ ചലഞ്ചേഴ്സിന്റെ എതിരാളികൾ. ടൂർണമെന്റിൽ ഏഴ് മത്സരങ്ങളാണ് ബെംഗളൂരുവിന് അവശേഷിക്കുന്നത്.

നാളെയും മഴ തുടരും; മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള ഇടങ്ങളിൽ പോകരുത്, മുന്നറിയിപ്പ്

തലയെണ്ണലിലും തട്ടിപ്പ്; ഇല്ലാത്ത 221 കുട്ടികൾ ഉണ്ടെന്ന കള്ളക്കണക്ക് ഉണ്ടാക്കി മാനേജർ വിസി പ്രവീൺ

'യുവതി മർദ്ദനത്തിന് ഇരയായി'; പന്തീരാങ്കാവ് കേസിൽ ഗാർഹിക പീഡനമുണ്ടായതായി യുവതിയെ ചികിത്സിച്ച ഡോക്ടർ

GST എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ 'പഞ്ചനക്ഷത്ര പരിശീലനം';സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂര്‍ത്ത്

അവയവക്കടത്ത് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

SCROLL FOR NEXT