Cricket

എന്നെ പുറത്തിരുത്തിയത് ഞാൻ ആവശ്യപ്പെട്ട പ്രകാരം: ​ഗ്ലെൻ മാക്‌സ്‌വെൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: ഐപിഎല്ലിൽ മോശം പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് താരം ​ഗ്ലെൻ മാക്‌സ്‌വെൽ നടത്തുന്നത്. പിന്നാലെ താരത്തിന് ഇടവേള നൽകാൻ റോയൽ ചലഞ്ചേഴ്സ് തീരുമാനിച്ചു. ഇപ്പോള്‍ താൻ ടീമിൽ നിന്ന് ഇടവേളയെടുത്തതിന്റെ കാരണം വിശദീകരിക്കുകയാണ് ​ഗ്ലെൻ മാക്‌സ്‌വെൽ. താൻ ആവശ്യപ്പെട്ടിട്ടാണ് ടീം തനിക്ക് വിശ്രമം നൽകിയതെന്നാണ് താരം പറയുന്നത്.

കഴിഞ്ഞ മത്സരത്തിന് ശേഷം താൻ ഡു പ്ലെസിയോടും പരിശീലക സംഘത്തോടും പറഞ്ഞു, തനിക്ക് പകരം മറ്റൊരാളെ പരീക്ഷിക്കാൻ സമയമായെന്ന്. മാനസികവും ശാരീരികവുമായ ഒരിടവേള തനിക്ക് ആവശ്യമാണ്. എവിടെയാണ് താൻ പരാജയപ്പെടുന്നതെന്ന് കണ്ടെത്തണം. ഈ ടൂർണമെന്റിൽ തന്നെ തിരിച്ചുവരണം. അതിനുള്ള ശ്രമത്തിലാണ് താനെന്നും മാക്‌സ്‌വെൽ പ്രതികരിച്ചു.

പവർപ്ലേയ്ക്ക് ശേഷം മികച്ച സ്കോർ നേടാൻ ടീമുകൾക്ക് കഴിയണം. ആ സമയത്താണ് താൻ ക്രീസിലേക്ക് എത്തുന്നത്. കുറച്ച് മത്സരങ്ങളിൽ മാത്രമെ താൻ പുറത്ത് നിൽക്കൂ. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച ഫോമിൽ ടീമിലേക്ക് തിരിച്ചുവരുമെന്നും താരം വ്യക്തമാക്കി.

താനൂര്‍ കസ്റ്റഡി കൊല; താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

ബ്രത്തലൈസർ പരിശോധന ഭയന്ന് മുങ്ങുന്നു; കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം

'മമ്മൂട്ടിക്കൊപ്പം'; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

SCROLL FOR NEXT