Cricket

പകുതിപേർക്ക് ഇംഗ്ലീഷ് പോലും അറിയില്ല; ആർസിബിക്കെതിരെ സെവാ​ഗ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മോശം പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. ഇന്ത്യൻ മുൻ താരങ്ങളായ വിരേന്ദർ സെവാ​ഗ്, മനോജ് തിവാരി തുടങ്ങിയവർ കടുത്ത വിമർശനമാണ് ടീമിനെതിരെ ഉയർത്തുന്നത്. ഇന്ത്യൻ സ്റ്റാഫുകൾ ഇല്ലാത്ത ടീമിൽ ആശയവിനിമയം പോലും നടക്കുന്നില്ലെന്നാണ് സെവാ​ഗിന്റെ വിമർശനം.

ഒരു ടീമിൽ 12 മുതൽ 15 വരെ ഇന്ത്യൻ താരങ്ങളുണ്ടാവും. 10 പേർ വരെയാവും വിദേശ താരങ്ങൾ. ഇവരിൽ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ളവർ കുറവായിരിക്കും. റോയൽ ചലഞ്ചേഴ്സിൽ മുഴുവൻ വിദേശ സ്റ്റാഫുകളാണ്. ഇവർ എങ്ങനെ ഇന്ത്യൻ താരങ്ങളുമായി ആശയവിനിമയം നടത്തും. പലർക്കും ഇം​ഗ്ലീഷ് അറിയുകപോലുമില്ലെന്ന് സെവാ​ഗ് പറഞ്ഞു.

മികച്ച താരങ്ങൾ റോയൽ ചലഞ്ചേഴ്സ് വിട്ടുപോകുന്നുവെന്ന് മനോജ് തിവാരി പറഞ്ഞു. യൂസ്വേന്ദ്ര ചഹൽ റോയൽ ചലഞ്ചേഴ്സ് താരമായിരുന്നു. ഇപ്പോൾ അയാൾ രാജസ്ഥാൻ റോയൽസിൽ കളിക്കുന്നു. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ചഹൽ മുന്നിലുണ്ടെന്നും മനോജ് തിവാരി വ്യക്തമാക്കി.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT