Cricket

ഉടൻ തന്നെ ചെന്നൈ നിരയിലേക്ക് വരുന്നു; സൂചന നൽകി ചേത്വേശർ പൂജാര

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യൻ വെറ്ററൻ താരം ചേത്വേശർ പൂജാര ചെന്നൈ സൂപ്പർ കിം​ഗ്സ് നിരയിലേക്കെത്തുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള താരത്തിന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഈ സീസണിൽ ഉടൻ തന്നെ ചെന്നൈ നിരയിലേക്ക് എത്താനുള്ള ശ്രമത്തിലെന്നാണ് ചേത്വേശർ പൂജാരയുടെ വാക്കുകൾ.

കുറച്ചുകാലമായി ഇന്ത്യൻ ടീമിൽ പൂജാരയ്ക്ക് ഇടമില്ല. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് കൂടെയുള്ള അവസരമാണ് പൂജാരയ്ക്ക് ഐപിഎൽ. സീസണിൽ ചെന്നൈ നിരയിൽ അജിൻക്യ രഹാനെയ്ക്ക് അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ പൂജാരയെ രഹാനെയുടെ സ്ഥാനത്ത് ടീമിൽ പരി​ഗണിച്ചേക്കും.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ അഞ്ച് മത്സരങ്ങൾ കളിച്ച ചെന്നൈ മൂന്നിൽ വിജയം നേടി. രണ്ടെണ്ണത്തിൽ പരാജയപ്പെട്ടു. ആറാം മത്സരത്തിൽ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെ ചെന്നൈ നേരിടുകയാണ്.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT