Cricket

ബയോപിക്കിലെ നായകനെ വെളിപ്പെടുത്തി ബട്‌ലര്‍; രസകരമായി ബട്‌ലര്‍-ബോൾട്ട് സംഭാഷണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

‍ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാൻ റോയൽസിന്റെ താരങ്ങളാണ് ജോസ് ബട്ലറും ട്രെന്റ് ബോൾട്ടും. ഇപ്പോൾ ഇരുവരും തമ്മിലുള്ള ഒരു സൗഹൃദ സംഭാഷണം പുറത്തുവിട്ടിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ബട്ലറിന്റെ ജീവിതം സിനിമയാക്കിയാൽ ആര് നായകനാകണമെന്നാണ് ഒരു ചോദ്യം.

ഇതിന് മറുപടിയാൽ ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ പേരാണ് ബട്ലർ പറഞ്ഞത്. തന്നെക്കുറിച്ച് അവസാനമായി ഇന്റർനെറ്റിൽ തിരഞ്ഞത് എന്തെന്നായിരുന്നു കിവീസ് പേസറുടെ അടുത്ത ചോദ്യം. ട്രെന്റ് ബോൾട്ട് ജോസ് ബട്ലറെ ഔട്ടാക്കിയ വീഡിയോയെന്ന് ഇം​ഗ്ലീഷ് താരം മറുപടി നൽകി.

ട്രെന്റ് ബോൾട്ടും ചില ചോദ്യങ്ങളെ അഭിമുഖീകരിച്ചു. ഇഷ്ടപ്പെട്ട ഇന്ത്യൻ താരം ആരെന്നായിരുന്നു ഒരു ചോദ്യം. അതിന് ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ കെ എൽ രാഹുലിന്റെ പേരാണ് ബോൾട്ട് പറഞ്ഞത്. എന്നാൽ കവർ ഡ്രൈവ് ആരുടേതാണ് ഇഷ്ടമെന്ന് ചോദിച്ചാൽ വിരാട് കോഹ്‌ലിയുടെ പേര് പറയുമെന്നും ബോൾട്ട് വ്യക്തമാക്കി. എന്നാൽ ഏത് താരത്തെയാണ് ഔട്ടാക്കാൻ ഇഷ്ടമെന്ന ചോദ്യത്തിന് ബോൾട്ട് പറഞ്ഞത് കെവിൻ പീറ്റേഴ്സന്റെ പേരാണ്.

'രാഹുല്‍ നിങ്ങളെ നിരാശപ്പെടുത്തില്ല'; ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിച്ച് സോണിയയുടെ വൈകാരിക പ്രസംഗം

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

മദ്യനയ അഴിമതികേസ്; കെജ്‌രിവാളിനെയും ആപ്പിനെയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

SCROLL FOR NEXT