Cricket

ഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ സഹോദരന്‍ അറസ്റ്റില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യ അറസ്റ്റില്‍. ഇന്ത്യന്‍ താരങ്ങളും സഹോദരങ്ങളുമായ ഹാര്‍ദ്ദിക്കിനെയും ക്രുണാല്‍ പാണ്ഡ്യയെയും വഞ്ചിച്ച് 4.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കിയ പരാതിയില്‍ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹാര്‍ദ്ദിക്കിന്റെയും സഹോദരന്‍ ക്രുണാലിന്റെയും പങ്കാളിത്ത സ്ഥാപനത്തില്‍ നിന്ന് 4.3 കോടി രൂപ വക മാറ്റിയെന്നും ഇതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നുമാണ് പരാതി. വൈഭവ് പാണ്ഡ്യയ്‌ക്കെതിരെ വഞ്ചന, വ്യാജരേഖ ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2021 ലാണ് ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യയുമായി ചേര്‍ന്ന് പാര്‍ട്ട്ണര്‍ഷിപ്പില്‍ ബിസിനസ് ആരംഭിക്കുന്നത്. കരാര്‍ പ്രകാരം ഹാര്‍ദ്ദിക്കിനും ക്രുണാലിനും ലാഭത്തില്‍ നിന്ന് 40 ശതമാനം വീതവും വൈഭവിന് 20 ശതമാനവുമാണ് ലഭിക്കുക. എന്നാല്‍ ലാഭം പങ്കിടുന്നതിനുപകരം ഒരു പ്രത്യേകം കമ്പനി രൂപീകരിച്ച വൈഭവ് ബിസിനസില്‍ നിന്നുള്ള പണം അതിലേക്ക് വകമാറ്റുകയാണ് ചെയ്തിരുന്നതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കുന്നു.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേതാക്കളുടെ പരസ്യ ആരോപണങ്ങള്‍: അന്വേഷണം തുടങ്ങി സിപിഐഎം

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

SCROLL FOR NEXT