Cricket

ഹെൻറിച്ച് ക്ലാസൻ്റെ മിന്നൽ സ്റ്റമ്പിങ്ങ്; ധോണിക്ക് തുല്യനെന്ന് ആരാധകർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പഞ്ചാബ് കിം​ഗ്സിൻ്റെ തോൽപ്പിച്ചിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിലെ ഏറ്റവും നിർണായകമായ വിക്കറ്റ് ആരുടേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമാവും ഉണ്ടാകുക. അത് പ‍ഞ്ചാബ് നായകൻ ശിഖർ ധവാന്റേതാണ്. പഞ്ചാബ് ഇന്നിം​ഗ്സിന്റെ അഞ്ചാം ഓവറിലാണ് ധവാൻ പുറത്തായത്.

ഭുവന്വേശർ കുമാറിന്റെ പന്തിൽ സ്റ്റെപ് ഔട്ടിന് ശ്രമിച്ച ധവാനെ ഹെൻറിച്ച് ക്ലാസൻ സ്റ്റമ്പ് ചെയ്തു. ക്രീസ് വിട്ടിറങ്ങിയ ധവാന് തിരിച്ചുകയറാൻ ശ്രമിക്കും മുമ്പെ ക്ലാസൻ സ്റ്റമ്പ് ചെയ്തിരുന്നു. പിന്നാലെ ക്ലാസനെ ധോണിയുമായി താരതമ്യപ്പെടുത്തുകയാണ് ക്രിക്കറ്റ് ആരാധകർ. ഇത്തരത്തിലുള്ള സ്റ്റമ്പിങ്ങ് ധോണിയിൽ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് ആരാധകർ പറയുന്നു.

മത്സരത്തിൽ ബാറ്റുകൊണ്ട് കാര്യമായ സംഭാവനകൾ നൽകാൻ ക്ലാസന് കഴിഞ്ഞില്ല. ഒമ്പത് റൺസ് മാത്രമാണ് താരം നേടിയത്. എന്നാൽ ബാറ്റിംഗിലെ നിരാശ തീർക്കുന്നതായിരുന്നു ക്ലാസന്റെ വിക്കറ്റ് കീപ്പിം​ഗ്. 140 കിലോ മീറ്ററിലധികം സ്പീഡിൽ വന്ന പന്താണ് അനായാസം ക്ലാസൻ കൈപ്പിടിയിലാക്കിയത്.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT