Cricket

വെരിഫൈഡ്; ജഡേജ ഇനി മുതല്‍ 'ക്രിക്കറ്റിന്റെ ദളപതി'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: 'തല' ധോണിക്കും 'ചിന്ന തല' സുരേഷ് റെയ്‌നയ്ക്കും ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഇനി 'ദളപതി'യും ഉണ്ടാകും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് 'ക്രിക്കറ്റിന്റെ ദളപതി' എന്ന വിളിപ്പേര് നല്‍കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്നലെ നടന്ന മത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ജഡേജയ്ക്ക് പുതിയ വിളിപ്പേര് നല്‍കിയതായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ഥിരീകരിച്ചത്.

ധോണിയെപ്പോലെയോ സുരേഷ് റെയ്‌നയെപ്പോലെയോ ഒരു വിളിപ്പേരും തനിക്ക് ചെന്നൈ ആരാധകരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ജഡേജ ഇന്നലെ പരിഭവം പ്രകടിപ്പിച്ചിരുന്നു. 'എനിക്കുള്ള വിളിപ്പേര് മാത്രം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആരാധകര്‍ ഉടനെ അത് തരുമെന്ന് പ്രതീക്ഷിക്കുന്നു', കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം സംസാരിക്കവേ ജഡേജ പറഞ്ഞു. ഉടനെ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു, 'വെരിഫൈഡ് ആസ് ക്രിക്കറ്റ് ദളപതി'.

കൊല്‍ക്കത്തയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് സിഎസ്‌കെ വിജയവഴിയില്‍ തിരിച്ചെത്തിയത്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ 137 റണ്‍സുകളിലൊതുക്കിയ ചെന്നൈ 14 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയെ തകര്‍ത്ത രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ താരമായി തിളങ്ങിയത്. വിക്കറ്റിന് പുറമേ രണ്ട് ക്യാച്ചുകളും മത്സരത്തില്‍ ജഡേജ സ്വന്തമാക്കിയിട്ടണ്ട്. ഇതിന് പിന്നാലെ ഐപിഎല്ലില്‍ 100 ക്യാച്ചുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും ജഡേജ സ്വന്തം പേരിലെഴുതിച്ചേര്‍ത്തു.

ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മലയോരമേഖലകളില്‍ രാത്രികാല യാത്രാവിലക്ക്

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

SCROLL FOR NEXT