Cricket

'ചെന്നൈയോട് തോറ്റതില്‍ എനിക്ക് സന്തോഷം'; ശ്രേയസ് അയ്യര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യ മത്സരം പരാജയപ്പെട്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഏഴ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ പരാജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ബാറ്റര്‍മാര്‍ നടത്തിയ മോശം പ്രകടനമാണ് ടീമിന്റെ പരാജയത്തിന്റെ കാരണം. പിന്നാലെ തോല്‍വിയില്‍ പ്രതികരണവുമായി കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ രംഗത്തെത്തി.

പവര്‍പ്ലേയില്‍ മികച്ച തുടക്കം ലഭിച്ചിട്ടും കൊല്‍ക്കത്തയ്ക്ക് അത് മുതലാക്കാന്‍ കഴിഞ്ഞില്ല. പവര്‍പ്ലേയ്ക്ക് ശേഷം വിക്കറ്റിന്റെ സ്വഭാവം പൂര്‍ണമായും മാറി. ഈ സമത്ത് മത്സരത്തിന്റെ സാഹചര്യം മാറ്റിമറിച്ചത് ചെന്നൈ ബൗളര്‍മാരാണ്. മികച്ച പ്രകടനം നടത്തിയ ചെന്നൈ ബൗളര്‍മാരെ താന്‍ അഭിനന്ദിക്കുന്നതായും ശ്രേയസ് പറഞ്ഞു.

പവര്‍പ്ലേയിലെ മികച്ച തുടക്കം മുതലാക്കിയിരുന്നുവെങ്കില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ 160ന് മുകളിലാകുമായിരുന്നു. പക്ഷേ തന്റെ ടീമിന്റെ പദ്ധതികള്‍ ഒരുഘട്ടത്തിലും വിജയിച്ചില്ല. എങ്കിലും ഈ തോല്‍വിയില്‍ നിന്നും കൊല്‍ക്കത്ത പഠിക്കും. ടൂര്‍ണമെന്റിന്റെ തുടക്കത്തിലാണ് ഇത്തരത്തിലൊരു തോല്‍വി ഉണ്ടായിരിക്കുന്നത്. അതിനാല്‍ താന്‍ സന്തോഷവാനെന്നും ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

ഭൂമി കുംഭകോണക്കേസ്; ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും

'പാവം ഇപി!തലക്കുമുകളില്‍ വാള്‍ കെട്ടിതൂക്കിയത് പോലെയായിരുന്നു എനിക്ക്'; മോചനം കിട്ടിയെന്ന് സുധാകരന്‍

SCROLL FOR NEXT