Cricket

ജഡേജയുള്ളടിത്ത് പന്ത് അടിക്കാമോ?; ഫിൽ സാൾട്ട് ആദ്യ പന്തിൽ പുറത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുകയാണ്. ടൂർണമെന്റിൽ ആദ്യമായി റുതുരാജ് ​ഗെയ്ക്ക്‌വാദ്‌ ടോസ് വിജയിച്ചു. ചെന്നൈ നായകൻ ബൗളിം​ഗാണ് തിരഞ്ഞെടുത്തത്. ബാറ്റിം​ഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ തുഷാർ ദേശ്പാണ്ഡെ കൊൽക്കത്ത ഓപ്പണർ ഫിൽ സാൾട്ടിനെ മടക്കി. ദേശ്പാണ്ഡയെ പോയിന്റ് വഴി ബൗണ്ടറി കടത്താനായിരുന്നു സാൾട്ടിന്റെ ശ്രമം. പക്ഷേ അവിടെ നിന്നത് സൂപ്പർമാൻ രവീന്ദ്ര ജഡേജയായിരുന്നു. കൊൽക്കത്ത ആരാധകരുടെ മനസിൽ ഒരൊറ്റ ചോദ്യമാവും ഉയർന്നിരിക്കുക.

ജഡേജയുള്ളിടത്ത് പന്ത് അടിക്കാമോ? സാൾട്ട് മടങ്ങിയെങ്കിലും കൊൽക്കത്ത മത്സരത്തിലേക്ക് മടങ്ങി വരികയാണ്. ആദ്യ ആറ് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസാണ് കൊൽക്കത്ത നേടിയത്. സുനിൽ നരേയ്ൻ 26 റൺസോടെയും അംഗൃഷ് രഘുവംശി 24 റൺസോടെയും ക്രീസിലുണ്ട്.

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT