Cricket

ഐസിസിക്കും ബിസിസിഐക്കും വേണ്ടാത്ത ഷോട്ടുകൾ; സഞ്ജുവിനായി ആരാധക പ്രതിഷേധം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സിനെതിരെ തകർപ്പൻ ഒരു ഇന്നിം​ഗ്സാണ് സഞ്ജു സാംസൺ പുറത്തെടുത്തത്. 42 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം താരം 69 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ജോസ് ബട്ലറിനൊപ്പം 148 റൺസാണ് സ‍ഞ്ജു കൂട്ടിച്ചേർത്തത്. പിന്നാലെ താരത്തിന് അവസരം നിഷേധിക്കുന്ന ബിസിസിഐക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

സഞ്ജുവിന്റെ ബാറ്റിം​ഗ് പോസ്റ്റ് ചെയ്തുകൊണ്ട് ഐസിസിക്കും ബിസിസിഐക്കും വേണ്ടാത്ത ഷോട്ടുകൾ എന്നാണ് ഒരു ആരാധകൻ പറഞ്ഞിരിക്കുന്നത്. മത്സരത്തിൽ മുഹമ്മദ് സിറാജിനെ അപ്പർകട്ടിന്റെ മാതൃകയിലുള്ള ഷോട്ടടിച്ച് സഞ്ജു സിക്സ് നേടിയിരുന്നു. പിന്നാലെ മായങ്ക് ഡാ​ഗറിനെ സ്റ്റെപ് ഔട്ട് ചെയ്തും സ‍ഞ്ജു സി​ക്സറിന് പറത്തി. ഈ ദൃശ്യങ്ങളാണ് ആരാധകർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം നൽകണമെന്നാണ് ആരാധകരുടെ ആവശ്യം. ഇന്ത്യൻ ടീമിൽ സഞ്ജുവിന് സ്ഥിരം ഇടം നൽകണമെന്നും ആരാധകർ പറയുന്നു. അല്ലാത്ത പക്ഷം മികച്ചൊരു താരത്തെയാണ് നഷ്ടപ്പെടുന്നതെന്നും ആരാധകർ വ്യക്തമാക്കുന്നു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT