Cricket

ബാറ്റിംഗ് യൂണിറ്റ് ഉത്തരവാദിത്തം കാണിക്കണം; കോഹ്‌ലിക്കും മാക്‌സ്‌വെല്ലിനും സന്ദേശവുമായി ഡുപ്ലെസിസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: ഐപിഎല്ലിൽ നാല് മത്സരങ്ങൾ പിന്നിടുമ്പോൾ മൂന്നിലും പരാജയപ്പെട്ടിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനോട് 28 റൺസിനായിരുന്നു ബെം​ഗളൂരുവിന്റെ തോൽവി. പിന്നാലെ സൂപ്പർതാരങ്ങളായ വിരാട് കോഹ്‌ലിയോടും ​ഗ്ലെൻ മാക്‌സ്‌വെല്ലിനോടും അഭ്യർത്ഥനയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബെം​ഗളൂരു നായകൻ ഫാഫ് ഡുപ്ലെസിസ്.

വിജയിക്കാൻ കഴിയുന്ന ലക്ഷ്യമായിരുന്നു നമ്മുക്ക് മുമ്പിൽ ഉണ്ടായിരുന്നത്. പവർപ്ലേയിൽ ബെം​ഗളൂരു ബൗളർമാർ ഒരുപാട് റൺസ് വിട്ടുകൊടുത്തു. എന്നിട്ടും 181 എന്ന സ്കോറിൽ ലഖ്നൗവിനെ ഒതുക്കാൻ കഴിഞ്ഞു. 10 മുതൽ 15 വരെ റൺസ് കുറവ് സ്കോറാണ് ലഖ്നൗവിന് നേടാനായതെന്ന് ഡുപ്ലെസിസ് ചൂണ്ടിക്കാട്ടി.

മറുപടി പറഞ്ഞ ബെം​ഗളൂരു മുൻനിരയ്ക്ക് പവർപ്ലേയിൽ തിളങ്ങാൻ കഴിഞ്ഞില്ല. റോയൽ ചലഞ്ചേഴ്സ് നിരയിൽ വലിയ താരങ്ങളാണുള്ളത്. എല്ലാവരും ഒരുമിച്ച് നിന്നാൽ ഇനിയും വിജയിക്കാൻ കഴിയും. അടുത്ത മത്സരം മുതൽ ബാറ്റിം​ഗ് യൂണിറ്റ് കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ഡുപ്ലെസിസ് വ്യക്തമാക്കി.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT