Cricket

മുംബൈ ആരാധകർ ഗെയിം ചെയ്ഞ്ചറെ മിസ് ചെയ്യുന്നു: സുനിൽ ഗാവസ്കർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരിക്കുകയാണ്. സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും പരാജയപ്പെട്ടത് ആരാധകരെ നിരാശരാക്കി. രാജസ്ഥാനെതിരായ മത്സരത്തിൽ മുംബൈ തുടക്കം തകർച്ചയോടെ ആയിരുന്നു. തിലക് വർമ്മയും ഹാർദ്ദിക്ക് പാണ്ഡ്യയും തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ മുംബൈ ആരാധകർ ​ഗെയിം ചെയ്ഞ്ചറെ മിസ് ചെയ്യുന്നുവെന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരം സുനിൽ ​ഗാവസ്കർ.

മുംബൈ ഇന്ത്യൻസ് നിരയിൽ മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിന് ബാറ്റ് ചെയ്യാൻ കഴിയും. ടീമിന്റെ തകർച്ചയിലും ആക്രമണ ബാറ്റിം​ഗ് നടത്താൻ സൂര്യകുമാറിന് കഴിയും. പക്ഷേ നിർഭാ​ഗ്യവശാൽ അയാൾ മുംബൈ നിരയിലില്ല. സൂര്യകുമാറിന്റെ തിരിച്ചുവരവിനായി ആ ടീം ഇപ്പോൾ ഏറെ ആ​ഗ്രഹിക്കുന്നു. കാരണം ഏത് മത്സരത്തെയും മാറ്റിമറിക്കാൻ സൂര്യയ്ക്ക് കഴിയുമെന്ന് ​ഗാവസ്കർ പ്രതികരിച്ചു.

അതിനിടെ തോൽവി തുടരുന്നതിൽ മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരെ ആരാധകരോഷം തുടരുകയാണ്. സ്പെഷ്യലിസ്റ്റ് ബാറ്ററായ ടിം ഡേവിഡിന് മുമ്പ് ബൗളിം​ഗ് ഓൾ റൗണ്ടർ പീയൂഷ് ചൗളയെ ക്രീസിലേക്ക് അയച്ചത് വിവാദമായി. മത്സരത്തിലുടനീളം ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരെ ആരാധകർ കൂവുകയും ചെയ്തിരുന്നു.

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

SCROLL FOR NEXT