Cricket

ഐപിഎൽ മെഗാലേലം, എട്ട് താരങ്ങളെ നിലനിർത്താൻ കഴിയണം; ആവശ്യവുമായി ടീം ഉടമകൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: അടുത്ത വർഷത്തെ ഐപിഎൽ മെ​ഗാലേലത്തിന് മുമ്പായി എട്ട് താരങ്ങളെ നിലനിർത്താൻ കഴിയണമെന്ന ആവശ്യവുമായി ടീം ഉടമകൾ. ബിസിസിഐ വിളിച്ച ഐപിഎൽ ടീം ഉടമകളുടെ യോ​ഗം ഏപ്രിൽ 16ന് നടക്കാനിരിക്കുകയാണ്. ഈ യോ​ഗത്തിൽ വിഷയം ചർച്ചയാകുമെന്നാണ് സൂചന. എന്നാൽ എട്ട് താരങ്ങളെ നിലനിർത്തുകയെന്ന തീരുമാനത്തെ ചില ടീം ഉടമകൾ എതിർക്കുന്നുമുണ്ട്.

ടീമിന്റെ ​ആരാധകരെയും ബ്രാൻഡിങും ഉയർത്തുവാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് എട്ട് താരങ്ങളെ നിലനിർത്താൻ ടീമുകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇത്രയധികം താരങ്ങളെ നിലനിർത്താൻ അനുമതി നൽകരുതെന്നാണ് മറ്റൊരു വിഭാ​ഗത്തിന്റെ വാദം. ലേലത്തിൽ ഒരു ടീമിന് പരമാവധി ചെലവഴിക്കാമെന്ന കാര്യവും യോ​ഗത്തിൽ ചർച്ചയാകും.

കഴിഞ്ഞ മെ​ഗാ ലേലത്തിൽ‌ ഒരു ടീമിന് പരമാവധി ചെലവഴിക്കാവുന്ന തുക 90 കോടി രൂപയായിരുന്നു. ഇതിൽ വർദ്ധന ഉണ്ടാകുമെന്ന് സൂചനകളുണ്ട്. ബിസിസിഐ പ്രസിഡന്റ് റോ‍ജർ‌ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് യോ​ഗം വിളിച്ചുചേർത്തിരിക്കുന്നത്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT