Cricket

'റിയാന്‍ പരാഗ് 2.0 ആണിപ്പോള്‍'; റോയല്‍സിന്‍റെ ഹീറോ മാറിയതിങ്ങനെയെന്ന് സൂര്യകുമാര്‍ യാദവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ നിര്‍ണായക പ്രകടനമാണ് രാജസ്ഥാന്‍ താരം റിയാന്‍ പരാഗ് കാഴ്ച വെച്ചത്. നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗിന്റെ (84*) വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് റോയല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് അടിച്ചുകൂട്ടിയത്. ഇപ്പോള്‍ റിയാന്‍ പരാഗിന്റെ പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്.

'ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) നിന്ന് ഒരാളെ കണ്ടുമുട്ടിയിരുന്നു. ഒരു ചെറിയ പരിക്കോടെയാണ് അവന്‍ വന്നത്. പരിക്ക് ഭേദമാകുന്നതില്‍ അവന്‍ അച്ചടക്കത്തോടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവന്റെ കഴിവുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അവിടെയുള്ള ഒരു കോച്ചിനോട് ഞാന്‍ പറഞ്ഞു. അവനെ ശ്രദ്ധിക്കണം. അവന്‍ മാറിയിരിക്കുന്നു. ഇപ്പോഴുള്ളത് റിയാന്‍ പരാഗ് 2.0 ആണ്. എനിക്ക് തെറ്റിയില്ല', സൂര്യകുമാര്‍ യാദവ് എക്‌സില്‍ കുറിച്ചു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 186 റണ്‍സ് വിജയലക്ഷ്യമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയത്. ആദ്യം ബാറ്റുചെയ്ത റോയല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ടീമിനെ അര്‍ദ്ധസെഞ്ച്വറി നേടിയ റിയാന്‍ പരാഗിന്റെ നിര്‍ണായക പ്രകടനമാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. താരം 45 പന്തില്‍ പുറത്താകാതെ 84 റണ്‍സെടുത്തു.

അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി

യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം ക‍ർശന നി‍ർദ്ദേശത്തോടെ

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും; മുഖ്യമന്ത്രി

നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

SCROLL FOR NEXT