Cricket

'ഇറങ്ങിയാല്‍ തന്നെ റെക്കോര്‍ഡ്'; ക്യാപിറ്റല്‍സിന് വേണ്ടി ആ നേട്ടത്തിലെത്തുന്ന ആദ്യ താരമാവാന്‍ പന്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരായി ഇന്ന് നടക്കുന്ന ഐപിഎല്‍ മത്സരത്തിനിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനെ ചരിത്രനേട്ടമാണ് കാത്തിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 100 മത്സരങ്ങളെന്ന റെക്കോര്‍ഡാണ് പന്തിന് സ്വന്തമാവുക. ഈ നാഴികക്കല്ലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഡല്‍ഹി താരമായും പന്ത് മാറും.

ഈ റെക്കോര്‍ഡില്‍ ക്യാപിറ്റല്‍സിന്റെ സ്പിന്നര്‍ അമിത് മിശ്രയ്‌ക്കൊപ്പമാണ് റിഷഭ് പന്തുള്ളത്. പന്തും അമിത് മിശ്രയും ഡല്‍ഹി കുപ്പായത്തില്‍ 99 മത്സരങ്ങള്‍ വീതമാണ് കളിച്ചിട്ടുള്ളത്. എന്നാല്‍ അമിത് മിശ്ര ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് ഇറങ്ങാന്‍ സാധ്യതയില്ല. ഇതോടെ ക്യാപിറ്റല്‍സിന് വേണ്ടി 100 മത്സരങ്ങളെന്ന നാഴികക്കല്ല് ആദ്യം പിന്നിടാന്‍ പന്തിന് സാധിക്കും.

വാഹനാപകടത്തില്‍ പരിക്കേറ്റ പന്ത് 14 മാസത്തിന് ശേഷമാണ് കളിക്കളത്തിലേക്ക് തിരികെയെത്തിയത്. പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി ഇറങ്ങിയ പന്തിന് (18) തിളങ്ങാനായിരുന്നില്ല. മത്സരത്തില്‍ ക്യാപിറ്റല്‍സ് നാല് വിക്കറ്റിന് പരാജയം വഴങ്ങുകയും ചെയ്തു. ആദ്യ വിജയം ലക്ഷ്യമിട്ടാണ് ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇറങ്ങുന്നത്.

കെ എസ് ഹരിഹരനെതിരെ കേസെടുത്ത് പൊലീസ്; നടപടി കെ കെ ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമ‍ർശത്തിൽ

രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞു

'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

SCROLL FOR NEXT