Cricket

വ്യൂവര്‍ഷിപ്പിലും 'തൂക്കിയടി'; ചെന്നൈ-ആര്‍സിബി മത്സരം ഡിസ്‌നിസ്റ്റാറില്‍ കണ്ടത് റെക്കോര്‍ഡ് കാണികള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ലെ ഉദ്ഘാടന മത്സരം കണ്ട വരുടെ എണ്ണം റെക്കോര്‍ഡ് എന്ന് ഡിസ്‌നി സ്റ്റാര്‍. സീസണിലെ ആദ്യ മത്സരമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം 16.8 കോടി പേരാണ് ഡിസ്‌നി സ്റ്റാര്‍ നെറ്റ്‌വര്‍ക്കിലൂടെ കണ്ടത്. 1276 മിനിറ്റാണ് വാച്ച് ടൈം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഒരു ഉദ്ഘാടന മത്സരത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന സമയമാണിത്.

ഡിസ്‌നി സ്റ്റാര്‍ നെറ്റ്‌വര്‍ക്കില്‍ 6.1 കോടി കാണികളാണ് ഒരേസമയം മത്സരം കണ്ടത്. ഇതും ഐപിഎല്‍ ഉദ്ഘാടന മത്സരത്തിലെ റെക്കോര്‍ഡ് ടിവി കണ്‍കറസിയാണ്. ക്രിക്കറ്റിന്റെയും ടാറ്റ ഐപിഎല്ലിന്റെയും വളര്‍ച്ചയില്‍ ബിസിസിഐയുടെ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.

ത്രില്ലര്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് വിജയം സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ചെന്നൈ തുടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യത്തിലെത്തി.

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം; ഒത്തുതീർപ്പിന് ​ഗതാ​ഗതമന്ത്രി, ചർച്ചയ്ക്ക് വിളിച്ചു

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് എത്തിച്ച കൈമടക്ക് പിടികൂടി വിജിലൻസ്

വിദ്വേഷപ്രസം​ഗം, മോദിയെ തിരഞ്ഞെടുപ്പിൽ അയോ​ഗ്യനാക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസ്; പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു

രാജ്യത്ത് എല്‍ടിടിഇ നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

SCROLL FOR NEXT