Cricket

എം എസ് ധോണി എട്ടാം നമ്പറിൽ? കാരണം പറഞ്ഞ് മൈക്ക് ഹസ്സി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഐപിഎൽ സീസണിൽ ചെന്നൈ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചു. എങ്കിലും സൂപ്പർ താരം മഹേന്ദ്ര സിം​ഗ് ധോണിക്ക് ഇതുവരെ ബാറ്റിം​ഗിന് ഇറങ്ങാൻ കഴിഞ്ഞില്ല. ​ഗുജറാത്ത് ടൈറ്റൻസിനെതിരെ അതിന് അവസരമുണ്ടായിരുന്നെങ്കിലും ധോണി ബാറ്റിം​ഗ് ഓഡറിൽ എട്ടാം സ്ഥാനത്തായിരുന്നു. സൂപ്പർ ഫിനിഷറെ എട്ടാമനാക്കിയതിൽ കാരണം വ്യക്തമാക്കുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് ബാറ്റിം​ഗ് കോച്ച് മൈക്ക് ഹസ്സി.

ധോണിയെ എട്ടാമനായി ഇറക്കാൻ തീരുമാനിച്ചത് സ്റ്റീഫൻ ഫ്ലെമിങ്ങ് ആണ്. ഇംപാക്ട് പ്ലെയർ നിയമം വന്നതിനാൽ ഒരു അധിക ബാറ്ററെയും ബൗളറെയും ടീമിന് ലഭിക്കും. അത് ടീം ലൈനപ്പ് ഉയർത്തുന്നു. സ്വാഭാവികമായും ധോണി എട്ടാം നമ്പറിലെത്തി. അതിവേ​ഗം മത്സരം മുന്നോട്ടുകൊണ്ടുപോകാനാണ് ഫ്ലെമിങ്ങ് ഇഷ്ടപ്പെടുന്നതെന്നും ഹസ്സി വ്യക്തമാക്കി.

ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ അടുത്ത മത്സരം മാർച്ച് 31ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്. നിലവിലത്തെ ചാമ്പ്യന്മാരായ ചെന്നൈ കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്.

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

SCROLL FOR NEXT