Cricket

ബാബർ തന്നെ മതിയായിരുന്നു; ക്യാപ്റ്റൻസിയിൽ യൂ ടേണിന് പാകിസ്താൻ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

‌ഇസ്ലാമബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീം നായകനായി ബാബർ അസമിനെ വീണ്ടും നിയമിക്കാൻ സാധ്യത. ഷഹീൻ ഷാ അഫ്രീദിക്കും ഷാൻ മസൂദിനും നായകമികവ് ഇല്ലെന്നാണ് പാകിസ്താൻ ക്രിക്കറ്റിന്റെ കണ്ടെത്തൽ. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷമാണ് പാകിസ്താൻ നായക സ്ഥാനം ബാബർ അസം ഒഴിഞ്ഞത്. പിന്നാലെ ടെസ്റ്റിൽ ഷാൻ മസൂദും ട്വന്റി 20യിൽ ഷഹീൻ ഷാ അഫ്രീദിയും നായകരായി.

ബാബർ അസമിന് താൽപ്പര്യമുണ്ടെങ്കിൽ നായക സ്ഥാനം ഏറ്റെടുക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് താരത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബാബറിന് ചില കാര്യങ്ങൾ ബോർഡിനെ ധരിപ്പിക്കാനുണ്ടെന്നാണ് സൂചന. പാകിസ്താൻ സൂപ്പർ ലീ​ഗിൽ ലാഹോര്‍ ഖലന്ദേഴ്സിന്റെ നായക സ്ഥാനത്ത് തിളങ്ങിയതാണ് ഷഹീന് ​ഗുണമായത്.

ഷഹീൻ നായകനായ ട്വന്റി 20 പരമ്പരയിൽ പാകിസ്താൻ കിവീസിനോട് പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ കിവീസ് നാലിലും പാകിസ്താൻ ഒന്നിലും വിജയിച്ചു. ഇത്തവണ പാകിസ്താൻ സൂപ്പർ ലീ​ഗിൽ ലാഹോര്‍ ഖലന്ദേഴ്സ് അവസാന സ്ഥാനക്കാരുമായിരുന്നു.

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

SCROLL FOR NEXT