Cricket

ചിന്നസ്വാമി വെടിക്കെട്ട്; റെക്കോർഡുകളിൽ ഒന്നാമനായി വിരാട് കോഹ്‌ലി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: പഞ്ചാബ് കിം​ഗ്സിനെതിരായ മത്സരത്തിൽ ഐതിഹാസിക റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി. ട്വന്റി 20 ക്രിക്കറ്റിൽ 50 റൺസ് 100 തവണ പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമായി കോഹ്‌ലി. മത്സരത്തിൽ 49 പന്തിൽ 77 റൺസാണ് ഇതിഹാസ താരം നേടിയത്. തുടക്കത്തിൽ റൺസൊന്നും എടുക്കാതെ നിന്നപ്പോൾ കോഹ്‌ലി നൽകിയ ക്യാച്ച് ജോണി ബെർസ്റ്റോ വിട്ടുകളഞ്ഞിരുന്നു.

ആകെ 100 തവണ 50ലധികം റൺസ് കോഹ്‌ലി നേടിയതിൽ എട്ട് തവണ സ്കോർ 100 കടന്നു. 110 തവണ 50ലധികം റൺസ് നേടിയ ക്രിസ് ​ഗെയ്‌ലാണ് ഈ പട്ടികയിൽ ഒന്നാമൻ. 109 തവണ 50ലധികം റൺസ് നേടിയ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ രണ്ടാമതുണ്ട്. മത്സരത്തിൽ മറ്റൊരു റെക്കോർഡും വിരാട് കോഹ്‌ലി സ്വന്തമാക്കി.

ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന താരമെന്ന റെക്കോർഡും ഇനി കോഹ്‌ലിയുടെ പേരിലാണ്. 174 ക്യാച്ചുകളാണ് കോഹ്‌ലി ഇതുവരെ നേടിയത്. 172 ക്യാച്ച് നേടിയ സുരേഷ് റെയ്നയെയാണ് കോഹ്‌ലി മറികടന്നത്. ഏറ്റവും കൂടുതൽ ഫോറുകൾ നേടുന്ന മൂന്നാമത്തെ ബാറ്ററെന്ന റെക്കോർഡും താരം സ്വന്തമാക്കി. ഐപിഎല്ലിൽ 650ലധികം ഫോറുകൾ കോഹ്‌ലി അടിച്ചുകൂട്ടി കഴിഞ്ഞു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT