Cricket

'അടിച്ചുതകർക്കാനായിരുന്നു എന്റെ തീരുമാനം, സഞ്ജു തടഞ്ഞു'; റിയാൻ പരാഗ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാന് വേണ്ടി നിർണായക പ്രകടനം നടത്തിയ താരമാണ് റിയാൻ പരാഗ്. 29 പന്തിൽ 43 റൺസെടുത്ത താരം സഞ്ജു സാംസണിന് കരുത്തേകി. ഒരു ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതായിരുന്നു പരാ​ഗിന്റെ ഇന്നിം​ഗ്സ്. എന്നാൽ ഇത്ര റൺസ് അടിക്കാൻ തന്നെ സഹായിച്ചത് സഞ്ജു സാംസൺ എന്ന് വെളിപ്പെടുത്തുകയാണ് താരം.

ആദ്യമൊക്കെ സിം​ഗിളുകൾ എടുത്താണ് താനും സഞ്ജുവും മുന്നേറിയത്. താനൊരു സിക്സ് അടിക്കട്ടേയെന്ന് സഞ്ജുവിനോട് ചോദിച്ചു. എന്നാൽ പലതവണ ചോദിച്ചിട്ടും തന്നെ സഞ്ജു തടയുകയാണ് ചെയ്തത്. ഈ വിക്കറ്റിൽ റൺസ് നേടാൻ ബുദ്ധിമുട്ടാണെന്നായിരുന്നു റോയൽ ക്യാപ്റ്റൻ മറുപടി നൽകിയത്.

സഞ്ജു മറുവശത്ത് ഇല്ലായിരുന്നുവെങ്കിൽ ആദ്യം തന്നെ താൻ വലിയ ഷോട്ടുകൾക്ക് ശ്രമിക്കുമായിരുന്നു. അത് ഒരുപക്ഷേ എന്റെ വിക്കറ്റ് നഷ്ടപ്പെടുത്തുമായിരുന്നു. മോശം പ്രകടനമാണെങ്കിൽ നാളെ അവസരം ലഭിച്ചേക്കില്ല. സഞ്ജു പറയുന്നത് അനുസരിച്ചതിനാൽ മൂന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർക്കാനും തനിക്കും സഞ്ജുവിനും സാധിച്ചെന്നും പരാ​ഗ് വ്യക്തമാക്കി.

വടകരയിൽ കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തണം, ഇല്ലെങ്കിൽ നിയമനടപടി: കുഞ്ഞാലിക്കുട്ടി

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത്‌ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ

നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

SCROLL FOR NEXT