Cricket

ആദ്യ ഓവർ എറിയാനെത്തി ഹാർദ്ദിക്ക്; ബുംറ എവിടെയെന്ന് മുൻ താരങ്ങൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഐപിഎല്ലിൽ മുംബൈ നായകനായ ​ആദ്യ മത്സരത്തിൽ തന്നെ ഹാർദ്ദിക്ക് ഞെട്ടിച്ചു. ആദ്യ ഓവർ എറിയാൻ ന്യൂബോൾ സ്പെഷിലിസ്റ്റായ ജസ്പ്രീത് ബുംറയെ നിയോ​ഗിച്ചില്ല. പകരം ഹാർദ്ദിക്ക് നേരിട്ടെത്തി ആദ്യ ഓവർ എറിഞ്ഞു. ഈ തീരുമാനത്തെ മുൻ താരങ്ങൾ ഉൾപ്പടെ ചോദ്യം ചെയ്തു.

എന്തുകൊണ്ടാണ് ജസ്പ്രീത് ബുംറ ബൗളിം​ഗ് ഓപ്പൺ ചെയ്യാത്തതെന്ന് കെവിൻ പീറ്റേഴ്സൺ ചോദിച്ചു. തനിക്ക് അത് മനസിലാകുന്നില്ലെന്നും പീറ്റേഴ്സൺ വ്യക്തമാക്കി. താങ്കൾ പറഞ്ഞത് വളരെ ശരിയാണെന്നായിരുന്നു ​സുനിൽ ​ഗാവസ്കർ ഇതിനോട് പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇർഫാൻ പത്താനും ബുംറ എവിടെയെന്ന് ചോദിച്ചു.

ആദ്യ ഓവർ എറിഞ്ഞ ഹാർദ്ദിക്ക് 11 റൺസാണ് വിട്ടുനൽകിയത്. ​ഗുജറാത്തിന് മോശമല്ലാത്ത തുടക്കമാണ് മത്സരത്തിൽ ലഭിച്ചത്. എങ്കിലും നാലാം ഓവറിൽ ബുംറ എറിയാനെത്തിയതോടെ വൃദ്ധിമാൻ സാഹയുടെ വിക്കറ്റ് വീണു. മത്സരത്തിൽ നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുനൽകിയ ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

'പാവം ഇപി!തലക്കുമുകളില്‍ വാള്‍ കെട്ടിതൂക്കിയത് പോലെയായിരുന്നു എനിക്ക്'; മോചനം കിട്ടിയെന്ന് സുധാകരന്‍

പൊന്നാനി അഴിമുഖത്തെ വെള്ളക്കെട്ട്; റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ നടപടി

സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി; സ്വര്‍ണ്ണപാത്രംകൊണ്ട് മൂടിയാലും സത്യം പുറത്തു വരും: ചെന്നിത്തല

ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍

വേദനയകലുന്നില്ല; ഹര്‍ഷിനക്ക് ഇന്ന് വീണ്ടും ശസ്ത്രക്രിയ

SCROLL FOR NEXT