Cricket

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടൂർണമെന്‍റ് വിപുലീകരിക്കും; അഞ്ച് മത്സരങ്ങളാക്കാന്‍ തീരുമാനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റിലെ മത്സരങ്ങളുടെ എണ്ണം കൂട്ടാന്‍ തീരുമാനം. മത്സരങ്ങള്‍ ഇനി അഞ്ചെണ്ണമാക്കി ഉയര്‍ത്താന്‍ ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും തീരുമാനിച്ചു. ഇന്ത്യയുടെ അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനം മുതലാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി അഞ്ച് മത്സരങ്ങളാവുക.

ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. 'ടെസ്റ്റ് ക്രിക്കറ്റിന്റെ അന്തഃസത്ത വര്‍ദ്ധിപ്പിക്കുന്നതിനും അതിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ വിപുലീകരണം. ഇന്ത്യയും ഓസ്‌ട്രേലിയയും ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജവും ആവേശവും കൊണ്ട് ലോകമെമ്പാടുമുള്ള ആരാധകരെ ആകര്‍ഷിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു', ജയ് ഷാ വ്യക്തമാക്കി.

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ക്രിക്കറ്റിലെ വമ്പന്‍ ടീമുകള്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടുന്നത്. 1991-92 സീസണിലാണ് അവസാനമായി ഇന്ത്യയും ഓസ്‌ട്രേലിയയും അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയത്.

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് എത്തിച്ച കൈമടക്ക് പിടികൂടി വിജിലൻസ്

വിദ്വേഷപ്രസം​ഗം, മോദിയെ തിരഞ്ഞെടുപ്പിൽ അയോ​ഗ്യനാക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസ്; പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു

രാജ്യത്ത് എല്‍ടിടിഇ നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

വടകരയിൽ കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തണം, ഇല്ലെങ്കിൽ നിയമനടപടി: കുഞ്ഞാലിക്കുട്ടി

SCROLL FOR NEXT