Cricket

'ഒന്ന് ശ്വാസം വിടാന്‍ സമയം കൊടുക്കാമോ'; മത്സരത്തിനിടെ ജഡേജയെ ട്രോളി കോഹ്‌ലി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് സിഎസ്‌കെ തുടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യത്തിലെത്തി.

മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെ നടന്ന സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സിഎസ്‌കെയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് 11-ാം ഓവര്‍ എറിയാനെത്തിയത്. ക്രീസില്‍ കാമറൂണ്‍ ഗ്രീനും വിരാട് കോഹ്‌ലിയും. ഒരു പന്തെറിഞ്ഞ ജഡേജ അതിവേഗം അടുത്ത പന്ത് എറിയാനായി ഒരുങ്ങിയെങ്കിലും സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ഗ്രീന്‍ തയ്യാറായിരുന്നില്ല.

ഇതുമനസ്സിലാക്കിയ കോഹ്‌ലി ജഡേജയോട് ഇങ്ങനെ ചോദിച്ചു, 'അദ്ദേഹത്തിന് ഒന്ന് ശ്വാസം വിടാന്‍ സമയം കൊടുക്കാമോ?'. കോഹ്‌ലിയുടെ രസകരമായ ഈ ചോദ്യം സ്റ്റംപ് മൈക്കില്‍ പതിയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. കോഹ്‌ലിയുടെ ചോദ്യം കേട്ട് ജഡേജ ചിരിക്കുകയും ചെയ്തത് വീഡിയോയില്‍ കാണാം.

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

ഹസൻ്റെ തീരുമാനം വെട്ടി സുധാകരൻ; എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

ഷാജൻ സ്കറിയ ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ അജണ്ട സൃഷ്ടിക്കുന്നു; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ഡ്രൈവിംഗ് പരിഷ്‌കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി

SCROLL FOR NEXT