Cricket

ചെപ്പോക്കിൽ റോയൽ ചലഞ്ചേഴ്സിനുള്ളത് ഒരു വിജയം; ഇത്തവണ ചരിത്രം മാറുമോ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിം​ഗ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. എന്നാൽ ചെന്നൈയെ നേരിടാനൊരുങ്ങുന്ന റോയൽ ചലഞ്ചേഴ്സിന് കണക്കുകൾ ആശ്വാസകരമല്ല. ഇതുവരെ എട്ട് തവണയാണ് ചെന്നൈ-ബെം​ഗളൂരു പോരാട്ടം ചെപ്പോക്കിൽ നടന്നത്. അതിൽ ഏഴിലും ജയം ചെന്നൈക്ക് ഒപ്പമായിരുന്നു.

ചെപ്പോക്കിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയതിൽ ഒരിക്കൽ മാത്രമാണ് ചലഞ്ചേഴ്സിന് വിജയിക്കാനായത്. അതും 2008ലെ പ്രഥമ സീസണിലാണ് ആ വിജയം. അന്ന് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തായിരുന്നു റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ചെന്നൈ ആകട്ടെ സെമി സാധ്യതകൾ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെം​ഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തു. രാഹുൽ ദ്രാവിഡ് നേടിയ 47 റൺസാണ് ബെംഗളൂരുവിനെ മാന്യമായ സ്കോറിലെത്തിച്ചത്. മറുപടി പറഞ്ഞ ബെം​ഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തിൽ 112ൽ എത്താനെ സാധിച്ചുള്ളു. നാല് ഓവറിൽ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അനിൽ കുംബ്ലെയാണ് ചെന്നൈയെ പ്രതിരോധിച്ചത്.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT