Cricket

വിരാട് കോഹ്‌ലിക്ക് 12,000 ട്വന്റി 20 റൺസ്; നേട്ടത്തിലെത്തുന്ന ആറാമത്തെ താരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 17-ാം പതിപ്പിന് ചെന്നൈയിൽ തുടക്കമായി. മത്സരം തുടങ്ങിയതും സൂപ്പർ താരം വിരാട് കോഹ്‌ലി ഒരു റെക്കോർഡ് സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ആറാമത്തെ താരമെന്ന റെക്കോർഡാണ് കിം​ഗ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്.

ചെന്നൈക്കെതിരായ മത്സരത്തിൽ ആറ് റൺസ് നേടിയാൽ താരത്തിന് റെക്കോർഡ് നേടാമായിരുന്നു. എട്ട് പന്തുകൾ നേരിട്ട് സൂപ്പർ താരം റെക്കോർഡിലേക്ക് എത്തി. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ മാത്രം വിരാട് കോഹ്‌ലി 4,037 റൺസ് നേടിയിട്ടുണ്ട്.

14,562 റൺസ് നേടിയ ക്രിസ് ​ഗെയ്ലാണ് ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. ഷുഹൈബ് മാലിക്, കീറോൺ പൊള്ളാർഡ്, അലക്സാണ്ടർ ഹെയ്ൽസ്, ഡേവിഡ് വാർണർ എന്നിവർ കോഹ്‌ലിക്ക് മുന്നിലുണ്ട്. ഇന്നത്തെ സ്കോർ 72ലെത്തിയാൽ കോഹ്‌ലിക്ക് വാർണറെ മറികടക്കാം.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT