Cricket

'പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവാനില്ല'; ഓഫര്‍ നിരസിച്ച് ഷെയ്ന്‍ വാട്‌സണ്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇസ്ലാമാബാദ്: മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം പരിശീലകനാവാനുള്ള ഓഫര്‍ നിരസിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. സമീപകാലത്തെ പാകിസ്താൻ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് മികച്ച പരിശീലകനെ ബോർഡ് തിരയുന്നത്. വാട്‌സണ് വലിയ തുക വേതനമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓഫര്‍ ചെയ്തിട്ടും അദ്ദേഹം വിസമ്മതിക്കുകയാണ് ചെയ്തത്. ഇതോടെ പുതിയ പരിശീലകനെ പ്രതീക്ഷിച്ചിരുന്ന പാകിസ്താന് തിരിച്ചടിയായിരിക്കുകയാണ്.

പാകിസ്താൻ സൂപ്പർ ലീ​ഗിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ പരിശീലകനാണ് വാട്സൺ ഇപ്പോൾ. അമേരിക്കയിൽ മേജർ ലീ​ഗ് ക്രിക്കറ്റിൽ സാൻ ഫ്രാൻസിസ്കോ യുണികോൺസിനെയും വാട്സൺ പരിശീലിപ്പിക്കുന്നുണ്ട്. ഒപ്പം ഇന്ത്യൻ പ്രീമിയർ ലീ​ഗിലും ഐസിസി ടൂർണമെന്റുകളിലും സ്റ്റാർ സ്പോർട്സിനായി കമന്ററി പറയുന്ന ജോലിയും വാട്സൺ ചെയ്യുന്നുണ്ട്.

ഓസ്ട്രേലിയയ്ക്കായി 190 ഏകദിനങ്ങളിൽ നിന്ന് 5,727 റൺസും 168 വിക്കറ്റും വാട്സൺ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 59 മത്സരങ്ങളിൽ നിന്ന് 3,731 റൺസും 75 വിക്കറ്റും താരം നേടിയിട്ടുണ്ട്. 58 ട്വന്റി 20 കളിച്ച വാട്സൺ 1462 റൺസ് നേടിയപ്പോൾ 48 വിക്കറ്റുകൾ സ്വന്തമാക്കി.

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

SCROLL FOR NEXT