Cricket

ഐപിഎല്ലില്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോര്‍ഡ്; ചരിത്രത്തിലേക്ക് ഒരു ഫിഫ്റ്റി ദൂരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഐപിഎല്‍ 2024 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ത്രില്ലര്‍ മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുക. ഇതിനിടെ ഐപിഎല്‍ കരിയറില്‍ സുപ്രധാന നാഴികകല്ല് പിന്നിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി.

ഐപിഎല്ലില്‍ ഏറ്റവും അര്‍ദ്ധ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത്. നിലവില്‍ കോഹ്‌ലിക്ക് 50 ഐപിഎല്‍ അര്‍ദ്ധ സെഞ്ച്വറികളാണുള്ളത്. ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പമാണ് ഇപ്പോള്‍ കിങ് കോഹ്‌ലിയുള്ളത്. ഇനിയൊരു ഫിഫ്റ്റി കൂടി അടിച്ചെടുത്താല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച ഇന്ത്യന്‍ താരമെന്ന ബഹുമതിയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് സ്വന്തമാക്കാം.

അതേസമയം ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ തികച്ച താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കോഹ്‌ലി. ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ ഡേവിഡ് വാര്‍ണറുടെ പേരിലാണ്. 61 അര്‍ദ്ധ സെഞ്ച്വറികളാണ് വാര്‍ണറുടെ സമ്പാദ്യം.

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT