Cricket

പുറം വേദനയെ തുടർന്ന് ഗ്രൗണ്ട് വിട്ട ശ്രേയസല്ലേ അത്; രഞ്ജി നേട്ടത്തിന് ശേഷം താരത്തിന്റെ തകർപ്പൻ ഡാൻസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈ സ്വന്തമാക്കിയിരിക്കുകയാണ്. പിന്നാലെ ​ഗ്രൗണ്ടിൽ തകർപ്പൻ ഡാൻസുമായി മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ കളം നിറഞ്ഞു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയും ചെയ്തു. എന്നാൽ പുറം വേദനെയെ തുടർന്ന് പരിക്കേറ്റ താരത്തിന് ഇത്ര ഊർജ്ജത്തോടെ ഡാൻസ് ചെയ്യാൻ കഴിയുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

രഞ്ജി ട്രോഫിയുടെ ഫൈനലിൽ അയ്യർ 95 റൺസ് നേടിയിരുന്നു. 111 പന്തുകൾ നേരിട്ടുള്ള ഇന്നിം​ഗ്സിന് ശേഷം പുറം വേദന അനുഭവപ്പെടുന്നതായി താരം പരാതിപ്പെട്ടിരുന്നു. തുടർന്ന് മത്സരത്തിന്റെ നാല്, അഞ്ച് ദിവസങ്ങളിൽ ​ഗ്രൗണ്ടിലും ഇറങ്ങിയില്ല. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായ താരത്തിന് ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

മുമ്പ് ഇം​ഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടയിലും പുറം വേദനയെന്ന് താരം പരാതിപ്പെട്ടിരുന്നു. എന്നാൽ ദേശീയ ക്രിക്കറ്റ് അക്കാദമി അയ്യർക്ക് പരിക്കില്ലെന്നാണ് അറിയിച്ചത്. തുടർന്ന് കള്ളം പറഞ്ഞിതിനെ തുടർന്ന് അയ്യരിനെ ബിസിസിഐ കരാറിൽ നിന്ന് പുറത്താക്കി.

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

SCROLL FOR NEXT