Cricket

'എനിക്ക് സ്കോർ കുറവായിരിക്കാം, എങ്കിലും ഞാൻ മറ്റുള്ളവരുടെ നേട്ടത്തിൽ സന്തോഷിക്കുന്നു'; അജിൻക്യ രഹാനെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: എട്ട് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം മുംബൈ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ താരം അജിൻക്യ രഹാനെയുടെ കീഴിലാണ് മുംബൈയുടെ നേട്ടം. എന്നാൽ വ്യക്തിപരമായി താരത്തിന് ടൂർണമെന്റിൽ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഫൈനലിൽ രണ്ടാം ഇന്നിം​ഗ്സിൽ നേടിയ 73 റൺസാണ് രഹാനെയുടെ ഉയർന്ന സ്കോർ.

214 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ഒമ്പതാമതാണ് മുംബൈ ക്യാപ്റ്റന്റെ സ്ഥാനം. എന്നാൽ വ്യക്തിപരമായ മോശം പ്രകടനത്തിലും താൻ സന്തോഷവാനാണെന്ന് പറയുകയാണ് രഹാനെ. ഒരു താരത്തിന്റെ കരിയറിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. എങ്കിലും ടീമിന്റെ വിജയത്തിൽ മുംബൈ ഡ്രെസ്സിം​ഗ് റൂമിൽ എല്ലാവരും സന്തോഷിക്കുന്നു. കഴിഞ്ഞ വർഷം നോക്കൗട്ട് റൗണ്ടിലെത്താൻ മുംബൈയ്ക്ക് കഴിഞ്ഞില്ല. എന്നാൽ ഇത്തവണത്തെ വിജയത്തിനായി കൃത്യമായ പദ്ധതി മുംബൈ ടീമിനുണ്ടായിരുന്നതായും രഹാനെ വ്യക്തമാക്കി.

ഫൈനലിൽ വിദർഭയുടെ പോരാട്ട വീര്യത്തെയും മുംബൈ നായകൻ പ്രശംസിച്ചു. 538 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിട്ടും വിദർഭ നന്നായി കളിച്ചതായും രഹാനെ വ്യക്തമാക്കി. അതിനിടെ ഡ്രെസ്സിം​ഗ് റൂമിൽ രഹാനെ നൽകിയ ആത്മവിശ്വാസത്തിന് മുംബൈ താരം തനൂഷ് കോട്യാൻ നന്ദി പറഞ്ഞു.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

SCROLL FOR NEXT