Cricket

ബുംറയെ പിന്തള്ളി രവിചന്ദ്രൻ അശ്വിൻ; ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: കരിയറിലെ 100-ാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ രവിചന്ദ്രൻ അശ്വിന് ടെസ്റ്റ് റാങ്കിങ്ങിൽ സ്ഥാനക്കയറ്റം. ഐസിസിയുടെ പുതിയ റാങ്കിങ്ങ് പ്രകാരം സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ഒന്നാമൻ. ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡും ഇന്ത്യയുടെ ജസ്പ്രീത് ബുംറയും രണ്ടാം സ്ഥാനം പങ്കിടുന്നു.

ന്യുസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആറ് വിക്കറ്റ് നേട്ടമാണ് ഹേസൽവുഡിനെ രണ്ടാമതെത്തിച്ചത്. ആദ്യ പത്തിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്തുണ്ട്. സ്പിന്നർ കുൽദീപ് യാദവിനും റാങ്കിങ്ങിൽ നേട്ടമുണ്ടായി. 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കുൽദീപ് 16-ാം സ്ഥാനത്തെത്തി.

ബാറ്റർമാരുടെ റാങ്കിങ്ങിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ രോഹിത് ശർമ്മ ആറാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്സ്വാൾ എട്ടാമതും വിരാട് കോഹ്‌ലി ഒമ്പതാം സ്ഥാനത്തുമുണ്ട്.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT