Cricket

സച്ചിനെ കാഴ്ചക്കാരനാക്കി സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു; രഞ്ജിയില്‍ മുഷീര്‍ ഖാന്റെ തേരോട്ടം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി തികയ്ക്കുന്ന പ്രായം കുറഞ്ഞ മുംബൈ താരമായി മുഷീര്‍ ഖാന്‍. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 29 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മുഷീര്‍ ഖാന്‍ പഴങ്കഥയാക്കിയത്. ഫൈനല്‍ മത്സരം കാണാനെത്തിയ സച്ചിനെ കാഴ്ചക്കാരനാക്കിയാണ് മുഷീര്‍ റെക്കോര്‍ഡ് തിരുത്തിയത്. വിദര്‍ഭയ്‌ക്കെതിരായ രണ്ടാം ഇന്നിങ്‌സില്‍ മുംബൈയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയതോടെയാണ് താരം റെക്കോര്‍ഡ് മറികടന്നത്.

മുഷീര്‍ ഖാന് 19 വയസ്സും 124 ദിവസവും പ്രായമുള്ളപ്പോഴാണ് രഞ്ജി ഫൈനലില്‍ സെഞ്ച്വറി നേടിയത്. സച്ചിന്‍ തന്റെ 22-ാം വയസിലാണ് രഞ്ജി ഫൈനലില്‍ മുംബൈയ്ക്ക് വേണ്ടി സെഞ്ച്വറിയടിച്ചത്. 1994-95 സീസണിലായിരുന്നു സച്ചിന്റെ സെഞ്ച്വറി നേട്ടം.

മുംബൈയുടെ രണ്ടാം ഇന്നിങ്‌സില്‍ 326 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറി സഹിതം 136 റണ്‍സാണ് മുഷീര്‍ ഖാന്‍ അടിച്ചുകൂട്ടിയത്. താരത്തെ ഹര്‍ഷ് ദുബെ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് പുറത്താക്കിയത്. മുഷീര്‍ ഖാന്റെ സെഞ്ച്വറിക്കരുത്തില്‍ 418 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ മുംബൈയ്ക്ക് സാധിച്ചിരുന്നു.

'യുവതി മർദ്ദനത്തിന് ഇരയായി'; പന്തീരാങ്കാവ് കേസിൽ ഗാർഹിക പീഡനമുണ്ടായതായി യുവതിയെ ചികിത്സിച്ച ഡോക്ടർ

GST എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ 'പഞ്ചനക്ഷത്ര പരിശീലനം';സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂര്‍ത്ത്

അവയവക്കടത്ത് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കരുവാരക്കുണ്ട് എയ്ഡഡ് സ്‌കൂളില്‍ നിയമനത്തിന് വ്യാജരേഖ; അധ്യാപകര്‍ കൈപ്പറ്റിയ ഒരുകോടി തിരിച്ചടക്കണം

ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മലയോരമേഖലകളില്‍ രാത്രികാല യാത്രാവിലക്ക്

SCROLL FOR NEXT