Cricket

ഋഷഭ് പന്ത് റെഡിയാണ്; ഒടുവില്‍ ബിസിസിഐ അനുമതിയും, ടി20 ലോകകപ്പ് ടീമിലും ഇടം ലഭിച്ചേക്കാം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഒടുവില്‍ ബിസിസിഐയുടെ അനുമതിയും ലഭിച്ചു. പരിക്കേറ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ഐപിഎല്‍ 2024 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കാന്‍ ബിസിസിഐയുടെ ഫിറ്റ്‌നസ്, മെഡിക്കല്‍ ടീമുകള്‍ ഋഷഭ് പന്തിന് അനുമതി നല്‍കി. ബിസിസിഐ പ്രസിഡന്‍റ് ജയ് ഷായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമിയും പ്രസിദ്ധ് കൃഷ്ണയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ഋഷഭ് പന്ത് നന്നായി ബാറ്റ് ചെയ്യുകയും നന്നായി വിക്കറ്റ് കീപ്പിങ് നടത്തുന്നുണ്ടെന്നും ജയ് ഷാ മാധ്യമങ്ങളോട് പറഞ്ഞു. ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താരത്തിന് ഇടം ലഭിച്ചേക്കാമെന്നും ജയ് ഷാ അറിയിച്ചു. ഋഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ണായക താരമാണെന്നും അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ജയ് ഷാ കൂട്ടിച്ചേര്‍ത്തു.

വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് വിശ്രമത്തിലിരിക്കുകയായിരുന്ന താരത്തിന് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) ഫിറ്റ്‌നസ് ക്ലിയറന്‍സ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതുസംബബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവന്നിരുന്നില്ല.

2022 ഡിസംബര്‍ 30നാണ് ഡല്‍ഹി- ഡെറാഡൂണ്‍ ഹൈവെയില്‍ പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാറിന് തീ പിടിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പുറത്ത് കടക്കാനായതാണ് പന്തിന് രക്ഷയായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്ത് മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതേത്തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും, 2023 സീസണ്‍ ഐപിഎല്ലും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലുമെല്ലാം പന്തിന് നഷ്ടമായിരുന്നു.

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഇബ്രാഹിം റെയ്സി: അയത്തൊള്ള ഖൊമേ​നി​യുടെ വി​ശ്വ​സ്തൻ; ഇസ്രയേലിൻ്റെയും അമേരിക്കയുടെയും കണ്ണിലെ കരട്

ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കുറ്റപ്പെടുത്തലും, സൈബർ ആക്രമണവും; നാലാം നിലയിൽനിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി

LIVE BLOG:അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി;രാഹുൽ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ ജനവിധി തേടുന്നു

SCROLL FOR NEXT