Cricket

'ടെസ്റ്റ് ക്രിക്കറ്റിനുള്ള പ്രോത്സാഹനം പണമല്ല, വേണ്ടത് കഠിനാദ്ധ്വാനത്തിനുള്ള മനസ്'- രാഹുൽ ദ്രാവിഡ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ധരംശാല: ടെസ്റ്റ് ക്രിക്കറ്റിനെ സംരക്ഷിക്കാനുള്ള മാർ​ഗം താരങ്ങളുടെ വരുമാനം ഉയർത്തുകയല്ലെന്ന് രാഹുൽ ദ്രാവിഡ്. റെഡ് ബോൾ ക്രിക്കറ്റിന്റെ വെല്ലുവിളികൾ മനസിലാക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയുമാണ് വേണ്ടത്. പണം ടെസ്റ്റ് ക്രിക്കറ്റിനെ കീഴടക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റ് ബുദ്ധിമുട്ടേറിയ ഒരു ഫോർമാറ്റാണ്. പണം നൽകി അതിലേക്ക് ആരെയും ആകർഷിക്കാൻ കഴിയില്ല. രവിചന്ദ്രൻ അശ്വിൻ 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. സ്ഥിരതയാർന്ന പ്രകടനം ഉണ്ടെങ്കിൽ മാത്രമെ ഈ നേട്ടം സ്വന്തമാക്കാൻ കഴിയു. 100 ട്വന്റി 20 മത്സരങ്ങൾ കളിച്ചത് ഇത്ര വലിയ ആഘോഷമാകാറില്ലെന്നും ദ്രാവിഡ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റ് താരങ്ങൾക്ക് വരുമാനം ഉയർത്തുന്നത് താരങ്ങൾക്കുള്ള അം​ഗീകാരമാണ്. എന്നാൽ ഇത്തരം വരുമാനങ്ങളില്ലാത്ത ഒരുപാട് ആളുകൾ ടെസ്റ്റ് ക്രിക്കറ്റ് കാണുന്നുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.

ആഭ്യന്തര ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും ഒഴിവാക്കി ഐപിഎൽ കളിക്കാൻ താരങ്ങൾ തീരുമാനിക്കുന്നതിനാലാണ് വരുമാനം ഉയർത്താൻ ബിസിസിഐ തീരുമാനിച്ചത്. ഒരു വർഷം കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നവർക്ക് കൂടുതൽ പ്രതിഫലം എന്നതാണ് ബിസിസിഐ ആശയം.

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT