Cricket

മാറ്റ് ഹെൻറിക്ക് ഏഴ് വിക്കറ്റ്; കിവീസിന് ഇനി ലക്ഷ്യം മികച്ച ലീഡ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ക്രൈസ്റ്റ്ചർച്ച്: ന്യുസീലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 256ന് പുറത്ത്. ഏഴ് വിക്കറ്റ് നേടിയ മാറ്റ് ഹെൻറിയാണ് ഓസീസിനെ തകർത്തത്. ഒന്നാം ഇന്നിം​ഗ്സിൽ 96 റൺസ് ലീഡ് നേടാൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞു. മത്സരം മൂന്നര ദിവസം ബാക്കി നിൽക്കെ മികച്ച ലീഡാണ് കിവീസിന്റെ ലക്ഷ്യം.

നാലിന് 135 എന്ന സ്കോറിൽ നിന്നാണ് രണ്ടാം ദിനം ഓസ്ട്രേലിയ ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. 90 റൺസ് നേടിയ മാർനസ് ലബുഷെയ്ൻ ആണ് ഓസ്ട്രേലിയൻ ഇന്നിം​ഗ്സിന് അടിത്തറയിട്ടത്. ടിം സൗത്തിയുടെ ബൗളിം​ഗിൽ ​ഗ്ലെൻ ഫിലിപ്സ് തകർപ്പൻ ക്യാച്ചെടുത്ത് ലബുഷെയ്നെ പുറത്താക്കി. മറ്റാർക്കും ഓസ്ട്രേലിയൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

ഒന്നാം ഇന്നിം​ഗ്സിൽ 162 റൺസ് മാത്രമാണ് കിവീസിന്റെ സ്കോർ. രണ്ടാം ഇന്നിം​ഗ്സിൽ മികച്ച സ്കോർ നേടാൻ കഴിഞ്ഞില്ലെങ്കിൽ കിവീസിന് പരമ്പര നഷ്ടമാകും. ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT