Cricket

രോഹിതിനും ഗില്ലിനും സെഞ്ച്വറി; ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ധരംശാല: ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. മത്സരത്തിന്റെ രണ്ടാം ദിവസം ആദ്യ സെഷൻ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മൻ ​ഗില്ലും സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുകയാണ്. ഒന്നാം ഇന്നിം​ഗ്സിൽ ഇന്ത്യയുടെ ലീഡ് 46 റൺസിലെത്തി.

രണ്ടാം ദിനം ഒന്നിന് 135 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. ബൗളർമാരെ മാറ്റി മാറ്റി ഉപയോ​ഗിക്കുക മാത്രമാണ് ബെൻ സ്റ്റോക്സിന് ചെയ്യാനുണ്ടായിരുന്നത്. ആർക്കും ​ഗിൽ-രോഹിത് സഖ്യത്തെ വീഴ്ത്താൻ കഴിഞ്ഞില്ല. ഇരുവരും തമ്മിലുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 160 റൺസിൽ എത്തി നിൽക്കുകയാണ്.

രോഹിത് 160 പന്തിൽ 102 റൺസെടുത്തിട്ടുണ്ട്. 13 ഫോറും മൂന്ന് സിക്സും സഹിതമാണ് രോഹിതിന്റെ ഇന്നിം​ഗ്സ്. ​ഗിൽ 142 പന്തിൽ 101 റൺസെടുത്തിട്ടുണ്ട്. 10 ഫോറും അഞ്ച് സിക്സും ​ഗില്ലിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഒന്നാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ട് 218 റൺസിന് പുറത്തായിരുന്നു.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT