Cricket

ഒടുവിൽ സ്റ്റോക്സ് പന്തെടുത്തു; രോഹിത് ശർമ്മയെ ക്ലീൻ ബൗൾഡാക്കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ധരംശാല: ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും ശുഭ്മൻ ​ഗില്ലും സെഞ്ച്വറി നേടി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് പൊളിക്കാൻ ആദ്യ സെഷനിൽ ഇം​ഗ്ലണ്ടിന് കഴിഞ്ഞില്ല. പരിചയ സമ്പന്നരായ ബൗളർമാർ അടിവാങ്ങി കൂട്ടിയപ്പോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നേരിട്ടെത്തി.

2023 ജൂണിന് ശേഷം ആദ്യമായാണ് ബെൻ സ്റ്റോക്സ് ബൗളിംഗിനെത്തുന്നത്. ആദ്യ പന്തിൽ തന്നെ ഇന്ത്യൻ നായകനെ സ്റ്റോക്സ് ക്ലീൻ ബൗൾഡാക്കി. രോഹിതിന്റെ ഓഫ് സ്റ്റമ്പ് തെറിക്കുന്നത് കണ്ട മാർക് വുഡ് സന്തോഷംകൊണ്ട് തലയിൽ കൈവെച്ചു. 162 പന്തിൽ 103 റൺസെടുത്താണ് രോഹിത് ശർമ്മ മടങ്ങുന്നത്.

നായകന് പിന്നാലെ ശുഭ്മൻ ​ഗില്ലും മടങ്ങി. 150 പന്തിൽ 110 റൺസെടുത്ത ​​ഗില്ലിനെ ആൻഡേഴ്സൺ ബൗൾഡാക്കി. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ ഇപ്പോൾ ക്രീസിലുണ്ട്.

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

'ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുത്'; യുഎസ് മുന്നറിയിപ്പിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി

രാഹുലിന്റെ രണ്ടു പെണ്ണുകാണലും ഒരേദിവസം; ആദ്യം രജിസ്റ്റർ വിവാ​ഹം ചെയ്തത് ഡോക്ടറെ

SCROLL FOR NEXT