Cricket

'ആശംസ പറയാന്‍ വിളിച്ചപ്പോള്‍ കോള്‍ കട്ട് ചെയ്തു, മെസേജിനും മറുപടിയില്ല'; അശ്വിനെതിരെ മുന്‍ താരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരം വ്യാഴാഴ്ച ധര്‍മ്മശാലയില്‍ ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇതിനോടകം തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തതോടെയാണ് പരമ്പര 3-1ന് ഇന്ത്യയ്ക്ക് സ്വന്തമാക്കിയത്.

ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കൂടിയാണ് ധര്‍മ്മശാലയിലേത്. 100-ാം ടെസ്റ്റ് മത്സരം കളിക്കുന്ന 14-ാമത് ഇന്ത്യന്‍ താരമാണ് അശ്വിന്‍. 99 ടെസ്റ്റില്‍ 507 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും മികച്ച ഫോമിലാണ് 37 കാരനായ താരം കളിക്കുന്നത്.

ഇതിനിടെ അശ്വിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. നൂറാം ടെസ്റ്റിനിറങ്ങുന്ന അശ്വിന് ആശംസകള്‍ അറിയിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ താരം കോള്‍ കട്ട് ചെയ്‌തെന്നാണ് ശിവരാമകൃഷ്ണന്റെ ആരോപണം.

'നൂറാം ടെസ്റ്റിന് ഇറങ്ങുന്ന അശ്വിന് ആശംസകള്‍ അറിയിക്കാന്‍ ഒന്നില്‍ കൂടുതല്‍ തവണ ഞാന്‍ വിളിച്ചിരുന്നു. പക്ഷേ അദ്ദേഹം എന്റെ കോള്‍ കട്ട് ചെയ്യുകയാണുണ്ടായത്. മെസേജ് അയച്ചു. പക്ഷേ അതിനും മറുപടിയില്ല. ഇതാണ് ഞങ്ങള്‍ മുന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനം', ശിവരാമകൃഷ്ണന്‍ എക്‌സില്‍ കുറിച്ചു. ഇത് വിമര്‍ശനമല്ല, മറിച്ച് അശ്വിന്റെ പ്രവൃത്തിയില്‍ തിരുത്ത് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി.

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT