Cricket

ഫിറ്റസ്റ്റ് ക്രിക്കറ്റർക്ക് ആശംസകൾ; കായികക്ഷമതയിൽ മുന്നിൽ ഈ ഇന്ത്യൻ താരമെന്ന് പൂജാര

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ധരംശാല: ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തോടെ കരിയറിൽ 100 ടെസ്റ്റുകൾ പൂർത്തിയാക്കുകയാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഇപ്പോൾ അശ്വിന്റെ കായികക്ഷമതയെ പ്രകീർത്തിച്ചിരിക്കുകയാണ് സഹതാരം ചേതേശ്വർ പൂജാര. 37കാരനായ അശ്വിൻ ഇന്ത്യൻ ക്രിക്കറ്റിൽ കായികക്ഷമതയിൽ ഏറെ മുന്നിലാണെന്ന് പൂജാര വിലയിരുത്തുന്നു.

അഞ്ച് ദിവസത്തെ ടെസ്റ്റ് കളിക്കുമ്പോൾ ഒരു സ്പിന്നർക്ക് ഒരു ദിവസം 30 മുതൽ 40 ഓവർ വരെ പന്തെറിയേണ്ടി വരും. പിറ്റേന്ന് വീണ്ടും പന്തെറിയേണ്ടി വന്നാൽ ശരീരം ദുർബലപ്പെടുന്നതിന് കാരണമാകും. എന്നാൽ രവിചന്ദ്രൻ അശ്വിൻ വ്യത്യസ്ഥനാണ്. തുടർച്ചയായി എത്ര ഓവർ വേണമെങ്കിലും അശ്വിന് എറിയാൻ കഴിയുമെന്നും പൂജാര വ്യക്തമാക്കി.

2011ൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച അശ്വിൻ ഇതുവരെ 99 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 507 വിക്കറ്റുകളാണ് ഇതുവരെയുള്ള താരത്തിന്റെ നേട്ടം. 132 മത്സരങ്ങളിൽ നിന്ന് 619 വിക്കറ്റുകളുള്ള അനിൽ കുംബ്ലെ മാത്രമാണ് വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ ബൗളർമാരിൽ അശ്വിനേക്കാൾ മുന്നിലുള്ളത്.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT