Cricket

ഐപിഎൽ 2024; സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 17-ാം പതിപ്പിൽ പാറ്റ് കമ്മിൻസ് സൺറൈസേഴ്സ് നായകനാകും. സമൂഹമാധ്യമങ്ങളിൽ ടീം അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയുടെ അയ്ഡാൻ മാക്രത്തിന് പകരക്കാനായാണ് കമ്മിൻസ് സൺറൈസേഴ്സ് നായകനാകുന്നത്. ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കിയതാണ് കമ്മിൻസിന് ​ഗുണമായത്.

2016ൽ ഡേവിഡ് വാർണറിന് കീഴിൽ സൺറൈസേഴ്സ് ഐപിഎൽ ചാമ്പ്യന്മാരായിട്ടുണ്ട്. പിന്നീടുള്ള സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ചാമ്പ്യൻഷിപ്പിലേക്ക് എത്തിയില്ല. എന്നാൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ ഓറഞ്ച് ആർമിയുടെ പ്രകടനം മോശമായി. കഴിഞ്ഞ സീസണിൽ അയ്ഡാൻ മാക്രം നയിച്ച സൺറൈസേഴ്സ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഇത്തവണത്തെ ലേലത്തിൽ 20.50 കോടി രൂപയ്ക്കാണ് കമ്മിൻസിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. ഒപ്പം ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡും ടീമിലെത്തി. ബാറ്റിംഗിലും ബൗളിം​ഗിലും പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഹൈദരാബാദിന്റെ ഐപിഎൽ ടീം.

പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍; ആപ് കൂടുതല്‍ ഐക്യപ്പെട്ടു, എംഎല്‍എമാര്‍ക്ക് അഭിനന്ദനം

ഇനിയും മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ അലേർട്ട്

മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് ഇന്ന് രണ്ട് മരണം; നാളെ അടിയന്തര യോഗം

'എല്ലാവരും ഡ്യൂട്ടിയില്‍ കയറി'; വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍

ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന; നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്

SCROLL FOR NEXT