Cricket

രണ്ടാം ഇന്നിംഗ്സിൽ സർഫറാസിന് സ്ഥാനക്കയറ്റം നൽകിയത് എന്തിന്? വിശദീകരിച്ച് രോഹിത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രാജ്കോട്ട്: ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ രവീന്ദ്ര ജഡേജയും സർഫറാസ് ഖാനും മികച്ച പ്രകടനം പുറത്തെടുത്തു. ജഡേജ സെഞ്ച്വറി നേടിയപ്പോൾ സർഫറാസ് രണ്ട് ഇന്നിം​ഗ്സിലും അർദ്ധ സെഞ്ച്വറി നേടി. ആദ്യ ഇന്നിം​ഗ്സിൽ ജഡേജ അ‍ഞ്ചാം നമ്പറിലെത്തി. എന്നാൽ രണ്ടാം ഇന്നിം​ഗ്സിൽ അഞ്ചാം നമ്പറിൽ കളിച്ചത് സർഫറാസ് ആയിരുന്നു. ഇതിന് കാരണം വ്യക്തമാക്കുകയാണ് രോഹിത് ശർമ്മ.

ജഡേജയ്ക്ക് മികച്ച അനുഭവസമ്പത്തുണ്ട്. മധ്യനിരയിൽ ബാറ്റ് ചെയ്യാൻ ജഡേജയ്ക്ക് കഴിയും. ആദ്യ ഇന്നിം​ഗ്സിൽ അഞ്ചാം നമ്പറിൽ എത്തിയപ്പോൾ ജഡേജ നന്നായി കളിച്ചു. എന്നാൽ രണ്ടാം ഇന്നിം​ഗ്സിൽ ഇടത് വലത് സഖ്യത്തിനാണ് പ്രാധാന്യം നൽകിയത്. യശസ്വി ജയ്സ്വാൾ ഇടം കയ്യനാണ്. ഒരു വലത് കൈ ബാറ്റർ എത്തിയാൽ നന്നായിരിക്കുമെന്ന് കരുതി. ഇതാണ് സർഫറാസിന് സ്ഥാനക്കയറ്റം നൽകിയതിലെ കാരണമെന്നുംം രോഹിത് പറഞ്ഞു.

മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ മൂന്നിന് 33 എന്ന് തകർന്നിരുന്നു. പിന്നീട് ക്രീസിലുറച്ച രോഹിത്-ജഡേജ സഖ്യമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. രോഹിത് 131ഉം ജഡേജ 112 റൺസും നേടി.

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയാക്കുന്ന സംഘി രാഷ്ട്രീയം വിലപ്പോവില്ല: മലയാളികളുടെ അഭിമാനം; കെ രാജൻ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ യുവതിക്ക് നിയമ സഹായം നല്‍കും; മന്ത്രി വീണാ ജോര്‍ജ്

മോദിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യാമെന്ന് മമത; ബിജെപി-ടിഎംസി ധാരണയുടെ ഭാഗമെന്ന് സിപിഐഎം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പൊലീസിന് ഗുരുതര വീഴ്ച്ച, നിയന്ത്രിക്കുന്നത് ആരെന്നും വി ഡി സതീശന്‍

SCROLL FOR NEXT