Cricket

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും അല്ല; മികച്ച നായകനെ തിരഞ്ഞെടുത്ത് മുഹമ്മദ് ഷമി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: പത്ത് വർഷത്തിലധികമായി ഇന്ത്യൻ ബൗളിം​ഗ് നിരയിൽ നിർണായ സാന്നിധ്യമാണ് മുഹമ്മദ് ഷമി. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും നയിച്ച ടീമിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഷമി. എന്നാൽ ഷമിയുടെ മികച്ച നായകൻ ഇവർ രണ്ടുപേരുമല്ല. ഇതിഹാസ നായകൻ മഹേന്ദ്ര സിം​ഗ് ധോണിയെയാണ് ഷമി തന്റെ നായകനായി തിരഞ്ഞെടുത്തത്.

മികച്ച നായകൻ ആരെന്നത് ഒരു ബുദ്ധിമുട്ടേറിയ ചോദ്യമാണെന്ന് ഷമി പറഞ്ഞു. അത്തരം താരതമ്യങ്ങൾ നടത്താൻ കഴിയില്ല. ധോണി മികച്ച ക്യാപ്റ്റാനാണെന്ന് നമ്മുക്ക് അറിയാം. തന്നെ സംബന്ധിച്ചിടത്തോളം മഹേന്ദ്ര സിം​ഗ് ധോണിയാണ് മികച്ച ക്യാപ്റ്റനെന്ന് ഷമി പ്രതികരിച്ചു.

മൂന്ന് വർഷത്തോളം ഷമി ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചിട്ടുണ്ട്. 2015ലെ ലോകകപ്പിൽ ഭുവന്വേശർ കുമാറിന് പരിക്കേറ്റപ്പോൾ മുഹമ്മദ് ഷമിക്കാണ് ധോണി ന്യൂബോൾ നൽകിയത്. പിന്നീട് മധ്യ ഓവറുകളിലും ഷമിയെ മികച്ച രീതിയിൽ ധോണി ഉപയോ​ഗിച്ചു.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT