Cricket

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇരട്ടപ്രഹരം; ജഡേജയ്ക്ക് പിന്നാലെ രാഹുലും ഇല്ല, പകരം ഈ താരങ്ങള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പിന്നാലെ കെ എല്‍ രാഹുലിനും രണ്ടാം ടെസ്റ്റ് നഷ്ടമാകും. വലത് തുടയ്‌ക്കേറ്റ പരിക്കാണ് കെ എല്‍ രാഹുലിന് തിരിച്ചടിയായത്. പിന്‍തുടയിലെ ഞരമ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് ജഡേജ രണ്ടാം ടെസ്റ്റിനുണ്ടാകില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇരുവര്‍ക്കും പകരക്കാരായി മൂന്ന് താരങ്ങളെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെത്തിയത്. വിശാഖപട്ടണത്ത് ഫെബ്രുവരി രണ്ടിനാണ് ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 28 റണ്‍സിന്റെ പരാജയം വഴങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഇന്ത്യ വിജയം കൈവിട്ടത്. ഹൈദരാബാദ് ടെസ്റ്റില്‍ കെ എല്‍ രാഹുലിന്‍റെയും ജഡേജയുടെയും നിര്‍ണായക ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തുണയായത്. ഒന്നാം ഇന്നിങ്‌സില്‍ ജഡേജ 87 റണ്‍സും രാഹുല്‍ 86 റണ്‍സുമാണ് നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ രാഹുല്‍ 22 റണ്‍സിനും ജഡേജ രണ്ട് റണ്‍സിനും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

ചൂടിന് കുറവുണ്ടോ? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശം

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

SCROLL FOR NEXT