Cricket

സെപ്റ്റംബറിൽ വനിതാ ട്വന്റി 20 ലോകകപ്പ്; ഇന്ത്യയ്ക്ക് ആശങ്കയായി ക്യാപ്റ്റന്റെ ഫോം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് തോൽവിയായിരുന്നു ഫലം. അതിലേറെ നിരാശപ്പെടുത്തുന്നതാണ് ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗറിന്റെ മോശം ഫോം. ഓസ്ട്രേലിയയ്ക്കെതിരെ ട്വന്റി 20, ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച ഹർമ്മൻപ്രീത് ഒരു മത്സരത്തിൽ പോലും രണ്ടക്കം കണ്ടില്ല.

അഞ്ച് ഇന്നിംഗ്സുകളിലായി 26 റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്കോർ ചെയ്തത്. പലപ്പോഴും മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും ഹർമ്മൻപ്രീതിന്റെ മോശം ഫോമാണ് ഇന്ത്യയ്ക്ക് മോശം സ്കോറിലേക്ക് ഒതുങ്ങേണ്ടി വരുന്നതിന് കാരണം. സെപ്റ്റംബറിൽ വനിതാ ട്വന്റി 20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഹർമ്മൻപ്രീതിന്റെ മോശം ഫോം ഇന്ത്യയ്ക്ക് ആശങ്കയാണ്.

ഇന്ത്യൻ പരിശീലകൻ അമോൽ മസുംദാര്‍ ഹർമ്മൻപ്രീതിനെ പിന്തുണച്ചു. മോശം പ്രകടനം എല്ലാ താരങ്ങളുടെയും കരിയറിൽ ഉണ്ടാകുന്നണ്. ഉടൻ തന്നെ ഹർമ്മൻപ്രീത് ഫോം വീണ്ടെടുക്കുമെന്നും മസുംദാർ വ്യക്തമാക്കി. എന്നാൽ ഹർമ്മൻപ്രീത് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വനിതാ പ്രീമിയർ ലീ​ഗിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT